കാസര്‍കോട്: യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതായി പരാതി. 36കാരിയുടെ പരാതി പ്രകാരം ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. 2025 ജൂണ്‍ നാലു മുതല്‍ 20 വരെയുള്ള തിയതികളില്‍ യുവതിയുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയതായാണ് പരാതി. യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലെ വിവിധ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതായും അന്തസ്സിനെ ഹനിക്കണമെന്ന ഉദ്ദേശത്തോടെ പ്രതി അന്യായക്കാരിയുടെ ഫോട്ടോ അശ്ലീല കമന്റുകളോടെ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചുവെന്നും ചിറ്റാരിക്കാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടരുന്നു.
