കാസർകോട്: യുവാവിനെയും സുഹൃത്തിനെയും തടഞ്ഞു നിർത്തി ആക്രമിച്ചുവെന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. മാവുങ്കാൽ , കാട്ടുകുളങ്ങരയിലെ അജിത്ത്,സുഹൃത്ത് ആദിഷ് മക്കണംകോട്എന്നിവരെയാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. വെള്ളിക്കോത്ത്, വീണച്ചേരിയിലെ വിശാഖ്, സുഹൃത്ത് ദീപക് എന്നിവരെ ആക്രമിച്ച കേസിലാണ് അറസ്റ്റ് . ജൂലായ് 28 ന് പുലർച്ചെ 1.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കാറിലും ബൈക്കിലും എത്തിയ പ്രതികൾ മാരകായുധങ്ങളുമായി വെള്ളിക്കോത്ത് വച്ച് ആക്രമിച്ചുവെന്നാണ് കേസ്. രണ്ടു മാസം മുമ്പ് ഉണ്ടായ ഒരു അക്രമ സംഭവത്തെ കുറിച്ച് പൊലീസിൽ പരാതി നൽകിയ വിരോധത്തിലാണ് അക്രമിച്ചതെന്നു പരാതിയിൽ പറഞ്ഞു.
