കാസര്‍കോട്: കാസര്‍കോട് ചെട്ടുംകുഴിയിലെ അടച്ചിട്ട വീട്ടില്‍ നിന്നു നാലു ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പങ്ങള്‍ പിടിച്ചു. ഡാന്‍സാഫ് ടീമിന്റെയും കാസര്‍കോട് വനിതാ എസ് ഐ കെ അജിതയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വന്‍ ലഹരിവേട്ട നടത്തിയത്. നിരവധി ചാക്കുകളില്‍ നിറച്ച് വീട്ടിനുള്ളില്‍ അട്ടിവച്ച നിലയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. പുകയില ഉല്‍പ്പന്നങ്ങള്‍ കര്‍ണ്ണാടകയില്‍ നിന്നു കൊണ്ടു വന്നതാണെന്നു സംശയിക്കുന്നു. രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. വീട്ടുടമയെക്കുറിച്ചും താമസക്കാരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡാന്‍സാഫ് സംഘത്തിന് പുറമെ കാസര്‍കോട് വനിതാ എസ് ഐ കെ അജിത, സി പി ഒ എം ശ്രുതി, എ എസ് ഐ ടി സരള, എസ് പി സി പി ഒ. പി ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.
