കുമ്പള : മണലൂറ്റിനെതിരെ കുമ്പള പൊലീസ് നടപടി കൂടുതൽ കർശനമാക്കി.കുമ്പള പോലീസ് ഇൻസ്പെക്ടർ ജിജീഷ് പി കെ , എസ്ഐ കെ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ 25 അനധികൃത കടവുകൾ ഞായറാഴ്ച രാത്രി ജെസിബി ഉപയോഗിച്ച് തകർത്തു .പത്തു തോണികൾ ഇടിച്ചു പൊളിച്ചു .പൂഴി മാഫിയ സംഘം കടവിലും കാട്ടിലും ഒളിപ്പിച്ചിരുന്ന 25 ലോഡ് മണൽ പിടിച്ചെടുത്തു. ഇതിൽ പകുതിയോളം സ്റ്റേഷൻ പരിസരത്ത് എത്തിച്ചു. ബാക്കിയായതു പുഴയിൽ തിരിച്ചു തള്ളി. സ്റ്റേഷൻ പരിധിയിൽ വരുന്ന കുമ്പള പഞ്ചായത്ത് , പുത്തിഗെ -മംഗൽപാടി പഞ്ചായത്തുകളുടെ സ്റ്റേഷൻ പരിധിയിൽ വരുന്ന അനധികൃത കടവുകൾ എന്നിവയാണ് തകർത്തത് . മണലൂറ്റിനെതിരെ കർശന നടപടി തുടരുമെന്നു പൊലീസ് അറിയിച്ചു.

