കുറ്റിക്കോല്‍: പിണറായി ഭരിച്ചുഭരിച്ചു കേരളത്തെ കുട്ടിച്ചോറാക്കിയെന്നു ബി ജെ പി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി ആരോപിച്ചു. കേന്ദ്ര ആനുകൂല്യങ്ങളുടെയും സബ്‌സിഡിയുടെയും വിതരണം സുതാര്യമാക്കണമെന്നും യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്കു കിട്ടുന്നെന്നും ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഡയറക്ടര്‍ ബനഫിറ്റ് ട്രാസ്ഫര്‍ ഏറെ സഹായിച്ചുവെന്നും അവര്‍ പറഞ്ഞു.
ബി ജെ പി കുറ്റിക്കോല്‍ അഞ്ചാംവാര്‍ഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പത്തുവര്‍ഷത്തെ ഭരണം കൊണ്ടു കേരളത്തിന്റെ സമ്പദ്ഘടന പിണറായി തകര്‍ത്തു. സഞ്ജീവ ആധ്യക്ഷത വഹിച്ചു. ദിലീപ് പള്ളഞ്ചി, ജയകുമാര്‍ മാനടുക്കം, വിവേകാനന്ദ പാലാര്‍, ജനാര്‍ദ്ദനന്‍, അശ്വിന്‍, ബിനു പടുപ്പ് പ്രസംഗിച്ചു. മികച്ച വിദ്യാര്‍ത്ഥികളെ സമ്മേളനം അനുമോദിച്ചു.
