കാസര്‍കോട്: ഉദുമ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെയും ഞെക്ലി നാട്ടുകാരുടെയും സഹകരണത്തോടെ ഞെക്ലിയില്‍ നടത്തിയ സുമ്പ ഡാന്‍സ് പ്രാക്ടീസും കൈകൊട്ടിക്കളിയും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചു.
ഒരു സംസ്ഥാനത്തെ ഒരു ഗ്രാമപഞ്ചായത്ത് സി.ഡി.എസ് നടത്തിയ ഏറ്റവും വലിയ മഴപ്പൊലിമ പ്രോഗ്രാമിനുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരമാണ് ഉദുമ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീക്ക് ലഭിച്ചത്.
ഉദുമ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ബാര ഞെക്ലിയില്‍ നടത്തിയ സുമ്പ ഡാന്‍സ് പ്രാക്റ്റീസ്, കൈകൊട്ടിക്കളി പരിപാടികള്‍ക്ക് പി.പി. മണികണ്ഠന്‍, പ്രഭ ഫ്രാന്‍സിസ്, പ്രസീത മോഹനന്‍, സനൂജ സൂര്യപ്രകാശ്, സിന്ധു ഗംഗാധരന്‍ പ്രസിഡണ്ട് പി ലക്ഷ്മി നേതൃത്വം നല്‍കി.
ടീം ഞെക്ലി, ധ്വനി, മുല്ലച്ചേരി സുഭാഷ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് മുല്ലച്ചേരി, ഉദുമ സി.ടി.എസ്, എരോല്‍ എ.ഡി.എസ്, ഞെക്ലി ജൈവിക-ജീവിക ജെ.എല്‍.ജി ഗ്രൂപ്പ് എന്നീ ടീമുകളിലെ 70ല്‍ പരം ആളുകള്‍ കൈകൊട്ടിക്കളിയില്‍ പങ്കെടുത്തു.
സുമ്പ ഡാന്‍സില്‍ നാട്ടുകാര്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരു ള്‍പ്പെടെ 140ല്‍ പരം പേരാണ് പങ്കെടുത്തത്.
പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സനൂജ സൂര്യ പ്രകാശ്, മൈമൂന, വാര്‍ഡ് മെമ്പര്‍മാരായ സിന്ധു ഗംഗാധരന്‍, ജലീല്‍, നബീസ, പ്രിയ, ബുക്ക് ഓഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.പി. മണികണ്ഠന്‍, പ്രജിഷ, ഉഷ, നിഷ, ദിവ്യ എന്നിവര്‍ അംഗീകാര ലെറ്റര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
