ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രൊഫഷണല്‍ വിദ്യാഭാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ദോഹ: ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി എം.എസ്.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ചു 24 വര്‍ഷമായി നല്‍കി വരുന്ന പ്രൊഫഷണല്‍ വിദ്യര്‍ഥികള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മുഹമ്മദ് മൊഹിയുദ്ധീന്‍ പെരുമ്പള സ്മാരക വിദ്യാഭാസ സ്‌കോളര്‍ഷിപ്പിനാണു അപേക്ഷ കാണിച്ചത്. അപേക്ഷ ഓണ്‍ലൈനായി നല്‍കണം.അപേക്ഷ നല്‍കാനുള്ള അവസാന തീയ്യതി ഓഗസ്റ്റ് 10 ആണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം ഭാരവാഹികള്‍, എം.എസ്.എഫ് കാസര്‍കോട് മണ്ഡലം ഭാരവാഹികള്‍ എന്നിവരെ ബന്ധപ്പെടണം.ആദം …

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം; ഒമ്പതാം നാള്‍ ജയില്‍ മോചനം

ന്യൂഡല്‍ഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിലെ ജയിലിയായ മലയാളി കന്യാസ്ത്രീകള്‍ക്ക് ബിലാസ്പൂര്‍ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.അറസ്റ്റിന് പിന്നാലെ ദുര്‍ഗ് ജയിലില്‍കഴിയുകയായിരുന്നു ഇവര്‍.ഉപാധികളോടെയാണ് ജാമ്യം. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, രാജ്യം വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് കെട്ടിവക്കണം തുടങ്ങിയവയാണ് ഉപാധികള്‍. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിധി പറഞ്ഞത്. ഇന്ന് തന്നെ കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകും. ഛത്തീസ്ഗഢ് മുന്‍ അഡിഷണല്‍ അഡ്വ. ജനറല്‍ അമൃതോ ദാസ് ആണ് …

പറമ്പില്‍ അതിക്രമിച്ചു കയറി റബ്ബര്‍ മരങ്ങള്‍ മുറിച്ചു കടത്തി; സ്പ്രിംഗ്‌ളറുകളും നശിപ്പിച്ചു, 40 ലക്ഷത്തിന്റെ നഷ്ടമെന്നു പരാതി

കാസര്‍കോട്: ഭാര്യാ-ഭര്‍ത്താക്കന്മാരുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ അതിക്രമിച്ചു കയറി റബ്ബര്‍ മരങ്ങള്‍ മുറിച്ചു കടത്തുകയും സ്പ്രിംഗ്‌ളറുകള്‍ നശിപ്പിക്കുകയും ചെയ്തതായി പരാതി. വെള്ളരിക്കുണ്ട്, മാലോത്ത് വള്ളിക്കടവിലെ വിലാസിനിയുടെ പരാതി പ്രകാരം അഞ്ചു പേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.കണ്ണൂര്‍, വെള്ളൂരിലെ സജിത്ത്, മാലോത്തെ അനൂപ്, രാജേഷ്, ജോഷി, ബിജു തോമസ് എന്നിവര്‍ക്കെതിരെയാണ് കേസ്.ജുലായ് 17നും 19നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. വള്ളിക്കടവില്‍ പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് അതിക്രമം നടന്നത്. സജിത്തിന്റെ നിര്‍ദ്ദേശ പ്രകാരം മറ്റു പ്രതികള്‍ അതിക്രമിച്ചു കയറി അറുപത്തിരണ്ടോളം …

കാഞ്ഞങ്ങാട്, അനന്തന്‍പള്ളയില്‍ നിന്നു കാണാതായ സുമയും സല്‍മാനും ബംഗ്‌ളൂരുവില്‍ ഉള്ളതായി സൂചന; മാവുങ്കാലില്‍ നിന്നു കോളേജിലേക്ക് പോയ യുവതിയെയും കാണാതായി

കാസര്‍കോട്: കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്, അനന്തംപള്ളയില്‍ നിന്നു കാണാതായ തൊട്ടിയില്‍ ഹൗസില്‍ സുമ(22) ബംഗ്‌ളൂരുവില്‍ ഉള്ളതായി പൊലീസിനു സൂചന ലഭിച്ചു. സല്‍മാന്‍ എന്ന യുവാവും സുമയുടെ കൂടെ ഉള്ളതായും സൂചനയുണ്ട്.ഉറങ്ങാന്‍ കിടന്ന സുമയെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കാണാതായതെന്നും സല്‍മാന്‍ എന്ന ആള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നും പിതാവ് ഹൊസ്ദുര്‍ഗ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.യുവതിയെ തേടി പൊലീസ് ഉടന്‍ ബംഗ്‌ളൂരുവിലേക്ക് പോകും. ഇതിനിടയില്‍ മാവുങ്കാലില്‍ നിന്നു കോളേജിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ മറ്റൊരു യുവതിയെയും കാണാതായി. മാവുങ്കാല്‍, …

കോളേജ് പഠനകാലത്തുതന്നെ പ്രണയം ഹോബി; കാമുകനെ ഒഴിവാക്കാന്‍ അഥീന കണ്ടത് ‘ഗ്രീഷ്മ’യുടെ തന്ത്രം, അന്‍സിലിന് നല്‍കിയത് കളനാശിനി ചേര്‍ത്ത ശീതള പാനിയം

കോതമംഗലം: മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ പെണ്‍സുഹൃത്ത് അഥീന(30) ശ്രമിച്ചെന്ന് വ്യക്തമായതായി പൊലീസ്. കാമുകനെ ഒഴിവാക്കാന്‍ അഥീന സ്വീകരിച്ചത് ‘ഗ്രീഷ്മ’യുടെ തന്ത്രം. ഗ്രീഷ്മ പ്രയോഗിച്ച വഴിയും അതിന് തിരഞ്ഞെടുത്ത കീടനാശിനിയായ പാരക്വിറ്റിനെക്കുറിച്ചും അഥീന മനസിലാക്കിയത് മാധ്യമങ്ങളിലൂടെയാണ്. കീടനാശിനി ശരീരത്തിനുളളില്‍ എത്തപ്പെട്ടാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരവ് ഉണ്ടാകില്ലെന്നും അഥീന മനസിലാക്കിയിരുന്നു. വ്യക്തമായ പ്ലാനിംഗോടെ അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശീതളപാനീയത്തില്‍ കളനാശിനി ചേര്‍ത്ത് …

ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു: യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: ശനിയാഴ്ച രാവിലെ ആറ്റിങ്ങല്‍ മാമം ചന്തയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന മാരുതി കാറിനു തീ പിടിച്ചു. കാറിലുണ്ടായിരുന്ന റോമിന്‍, റോലാന്റ്, ഇന്ദിര എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്‌സ് തീയണച്ചു. സ്റ്റേഷന്‍ ഓഫീസര്‍ ജെ. രാജേന്ദ്രന്‍ നായര്‍, അനീഷ്.ആര്‍, ഷിജിമോന്‍.എന്‍, പ്രദീപ് കുമാര്‍.വി, നിധീഷ്.ആര്‍, മുഹമ്മദ് സാഗര്‍, ജയരാജ്, അരുണ്‍ എസ് കുറുപ്പ്, പ്രജീവ് എന്നിവര്‍ ഫയര്‍ ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നു.

റഷ്യക്ക് സമീപം ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ ട്രംപിന്റെ ഉത്തരവ്

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവിന്റെ ഭീഷണിക്ക് മറുപടിയായി റഷ്യയ്ക്ക് സമീപം രണ്ട് ആണവ അന്തര്‍വാഹിനികള്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി. മെദ്വദേവിന്റെ പ്രസ്താവനകള്‍ മണ്ടത്തരവും പ്രകോപനപരവുമാണെന്ന് ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.‘ഈ മണ്ടത്തരവും പ്രകോപനപരവുമായ പ്രസ്താവനകളും അതിര് കടന്നാല്‍, ഉചിതമായ പ്രദേശങ്ങളില്‍ രണ്ട് ആണവ അന്തര്‍വാഹിനികള്‍ സ്ഥാപിക്കാന്‍ ഞാന്‍ ഉത്തരവിട്ടിട്ടുണ്ട്,’ ട്രംപ് ഭീഷണി മുഴക്കി. വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ …

ജിമ്മില്‍ വ്യായാമം കഴിഞ്ഞ ശേഷം വെള്ളം കുടിച്ചു; 37 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ജിമ്മില്‍ വ്യായാമത്തിനു ശേഷം വെള്ളം കുടിച്ചതിനു പിന്നാലെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മഹാരാഷ്ട പുനെയിലെ പിംപ്രി ചിന്‍ച്വാഡിലുള്ള ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ മിലിന്ദ് കുല്‍ക്കര്‍ണി എന്ന യുവാവാണ് മരിച്ചത്. വെളളിയാഴ്ച രാവിലെ 7.15 ഓടെയാണ് നൈട്രോ ജിമ്മില്‍ സംഭവം. വ്യായാമത്തിനിടെ തലകറക്കം അനുഭവപ്പെട്ടതായും വാട്ടര്‍ കൂളറിലേക്ക് നടക്കുമ്പോള്‍ കുഴഞ്ഞുവീണതായും ജിം ജീവനക്കാര്‍ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വര്‍ക്കൗട്ടിനിടെ കുപ്പിയെടുത്ത് വെള്ളംകുടിക്കുന്നതും ഉടന്‍തന്നെ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ജിമ്മില്‍ ഉള്ളവര്‍ വൈകാതെ ആശുപത്രിയില്‍ …

കേന്ദ്ര സര്‍ക്കാര്‍ ഹെല്‍ത്ത് സ്‌കീം മലബാര്‍ കാന്‍സര്‍ സെന്ററിലും

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ ഹെല്‍ത്ത് സ്‌കീം തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്റ് റിസേര്‍ച്) റിലും.കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ച ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായുള്ള ചികിത്സാ സഹായ പദ്ധതിയായ സെന്‍ട്രല്‍ ഗവണ്മെന്റ് ഹെല്‍ത്ത് സ്‌കീം 2025 ആഗസ്ത് ഒന്നു മുതല്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ആരംഭിച്ചു. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ര്‍ ഡോ: സതീശന്‍ ബിയും സി ജി എച് എസ് …

തൃക്കരിപ്പൂരില്‍ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പു ശ്രമം; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: തൃക്കരിപ്പൂരില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍, ആയിറ്റിയിലെ ജാഫര്‍ ഖാന്‍, ആയിറ്റി ഹൗസിലെ മുനീറുദ്ദീന്‍ എന്നിവരെയാണ് ചന്തേര എസ് ഐ വി ജിയോസദാനന്ദന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.വെള്ളിയാഴ്ച വൈകുന്നേരം തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്കിലാണ് സംഭവം. ബാങ്കിന്റെ ഇടപാട് സമയം അവസാനിപ്പിക്കുന്നതിനു തൊട്ടുമുമ്പ് എത്തിയ പ്രതികള്‍ 24.900ഗ്രാം തൂക്കമുള്ള മുക്കുപണ്ടം പണയപ്പെടുത്താനാണ് ശ്രമിച്ചത്.ബാങ്ക് എം ഡി നോര്‍ത്ത് തൃക്കരിപ്പൂര്‍, കൊയോങ്കരയിലെ ചെറിയാക്കര വീട്ടില്‍ സി സേതുമാധവന്റെ പരാതിപ്രകാരമാണ് കേസെടുത്തത്.അറസ്റ്റിലായ പ്രതികള്‍ക്ക് മറ്റേതെങ്കിലും …

വൊര്‍ക്കാടി പഞ്ചായത്ത് സി ഡി എസ് ഓഫീസ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും സി ഡി എസ് ചെയര്‍പേഴ്‌സണും തമ്മില്‍ കൊലവിളി; മഞ്ചേശ്വരം പൊലീസ് കേസെടുത്തു

കാസര്‍കോട്: കുടുംബശ്രീ വായ്പയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ വൊര്‍ക്കാടി പഞ്ചായത്ത് സി ഡി എസ് ഓഫീസില്‍ സി ഡി എസ് ചെയര്‍പേഴ്‌സണും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും തമ്മില്‍ തെറിവിളിയും കൊലവിളിയും. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വൊര്‍ക്കാടി ഗ്രാമപഞ്ചായത്ത് സി ഡി എസ് ഓഫീസില്‍ കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വിജയ ലക്ഷ്മിയുടെ പരാതി പ്രകാരം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പാവൂരിലെ രാജ്കുമാര്‍ഷെട്ടി, …

ഉദുമ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയും ഞെക്ലിയും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക്

കാസര്‍കോട്: ഉദുമ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെയും ഞെക്ലി നാട്ടുകാരുടെയും സഹകരണത്തോടെ ഞെക്ലിയില്‍ നടത്തിയ സുമ്പ ഡാന്‍സ് പ്രാക്ടീസും കൈകൊട്ടിക്കളിയും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചു.ഒരു സംസ്ഥാനത്തെ ഒരു ഗ്രാമപഞ്ചായത്ത് സി.ഡി.എസ് നടത്തിയ ഏറ്റവും വലിയ മഴപ്പൊലിമ പ്രോഗ്രാമിനുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരമാണ് ഉദുമ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീക്ക് ലഭിച്ചത്.ഉദുമ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ബാര ഞെക്ലിയില്‍ നടത്തിയ സുമ്പ ഡാന്‍സ് പ്രാക്റ്റീസ്, കൈകൊട്ടിക്കളി പരിപാടികള്‍ക്ക് പി.പി. മണികണ്ഠന്‍, പ്രഭ ഫ്രാന്‍സിസ്, പ്രസീത …

കൊല്ലത്ത് ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ച യുവതിയുടെ മൃതദേഹം ബന്തടുക്കയിലെ വീട്ടില്‍ എത്തിച്ചു; രേവതി ഒടുവില്‍ വീട്ടിലെത്തി മടങ്ങിയത് ഒരു മാസം മുമ്പ്

കാസര്‍കോട്: കൊല്ലം, കല്ലുവാതുക്കലില്‍ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച യുവതിയുടെ മൃതദേഹം ബന്തടുക്കയിലെ വീട്ടില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം രതി എന്ന രേവതി(39)യുടെ മൃതദേഹം ശനിയാഴ്ച രാവിലെയാണ് ബന്തടുക്ക ടൗണിനു സമീപത്തെ വീട്ടിലെത്തിച്ചത്. മൃതദേഹം ആംബുലന്‍സില്‍ നിന്നു പുറത്തിറക്കിയപ്പോള്‍ വീട്ടില്‍ കൂട്ട നിലവിളി ഉയര്‍ന്നു. മൃതദേഹത്തോടൊപ്പം രതിയുടെ മക്കളായ ജെ ബിജിന്‍, ആര്‍ എജിന്‍ എന്നിവരുമുണ്ടായിരുന്നു.വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രതി കല്ലുവാതുക്കല്‍, താന്നിമുക്കിനു സമീപത്തെ ഷാനവാസ് മന്‍സിലില്‍ കൊല്ലപ്പെട്ടത്. ഗൃഹനാഥനെ ശുശ്രൂഷിക്കുന്നതിനാണ് രതി പ്രസ്തുത വീട്ടില്‍ കഴിഞ്ഞിരുന്നത്. …

രവീന്ദ്രന്‍ നായര്‍ കോടോത്ത് അന്തരിച്ചു

കാസര്‍കോട്: രവീന്ദ്രന്‍ നായര്‍ കോടോത്ത്(78)അന്തരിച്ചു.രാവണീശ്വരം ചന്തംവീട്ടില്‍ നാരന്തട്ട കുഞ്ഞിക്കണ്ണന്‍ നായരുടേയും കോടോത്ത് രമണിയമ്മയുടേയും മൂത്ത മകനും ഡോ. കെ.കെ നായരുടെ മരുമകനുമാണ്.ഭാര്യ: ഹൈമവതി, മക്കള്‍: പരേതനായ ജയറാം കോടോത്ത്, ശ്രീജിത്ത് കോടോത്ത്, ഗോപകുമാര്‍ കോടോത്ത്. മരുമക്കള്‍: ഉഷ, മാളവിക, ശരണ്യ.സഹോദരങ്ങള്‍: ചാത്തുകുട്ടി നമ്പ്യാര്‍ (വടകര), ഭാരതി (ബോംബെ), മധുസൂദനന്‍ നമ്പ്യാര്‍(രാവണീശ്വരം), വിജയകുമാര്‍ കോടോത്ത്(എറണാകുളം).

നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലോടെ സിനിമാലോകം; അസ്വഭാവിക മരണത്തിനു കേസെടുത്തു, പോസ്റ്റുമോർട്ടം ഇന്ന്

കൊച്ചി: ഒരിടവേളക്ക് ശേഷം സിനിമയിൽ സജീവമായ നടൻ കലാഭവൻ നവാസിന്റെ മരണം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്രിയ സുഹൃത്തുക്കൾക്കാർക്കും അതുൾകൊള്ളനാകുന്നില്ല. ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ മരിച്ച നവാസിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ എട്ടരയ്ക്ക് ഇൻക്വസ്റ്റ് പൂർത്തിയാക്കി 10 മണിയോടെ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടത്തിന് ശേഷം ആലുവ ചൂണ്ടിയിലുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരും. ഇവിടെ ബന്ധുക്കൾക്ക് മാത്രം അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കും. നാല് മണിയോടെ ആലുവ സെൻട്രൽ ജുമാ മസ്ജിദിലേക്ക് മൃതശരീരം എത്തിക്കും. തുടർന്ന് അഞ്ച് മണിയോടെ …

കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞ യുവതി അറസ്റ്റിൽ

കാസർകോട്: സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാവാതെ ഒളിവിൽ കഴിയുകയായിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അയ്മനം അമ്പാടി കവല സ്വദേശി വൃന്ദ രാജേഷിനെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിക്കെതിരെ അമ്പലത്തറ സ്റ്റേഷനിൽ 49 കേസുകൾ നിലവിലുണ്ട്. ഇവർക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനിൽ നൂറോളം കേസുകൾ ഉണ്ടെന്നാണ് വിവരം. പയ്യന്നൂരിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ഇൻസ്പെക്ടർ കെ പി ഷൈനിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. സിക്ക് ടെക് എന്ന പേരിൽ ചിട്ടി കമ്പനി നടത്തി …

പാണത്തൂർ മാപ്പിളച്ചേരിയിൽ യുവാവ് തോട്ടിൽ വീണു മരിച്ച നിലയിൽ

കാസർകോട്: പാണത്തൂർ മാപ്പിളച്ചേരിയിൽ യുവാവിനെ തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. മാപ്പിളച്ചേരിയിലെ രാജേഷി(35)നെയാണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വീടിന് സമീപത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അബദ്ധത്തിൽ തോട്ടിൽ വീണതാണെന്ന് സംശയിക്കുന്നു. വിവരത്തെ തുടർന്ന് രാജപുരം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടതിനു ശേഷം ശനിയാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അണ്ണയ്യ നായ്ക്കിന്റെയും ജയന്തിയുടെയും മകനാണ്. സഹോദരൻ രാജേന്ദ്രൻ.