ബലാൽസംഗക്കേസ് : മുൻ എംപിയും മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവ ഗൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവും 11 ലക്ഷം രൂപ പിഴയും

ബംഗളൂരു: മുൻ എംപിയും മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും മുൻ കേന്ദ്രമന്ത്രി കുമാരസ്വാമിയുടെ മരുമകനും ജനതാദൾ സെക്കുലർ നേതാവുമായിരുന്ന പ്രജ്വൽ രേവണ്ണയെ (34 )ബലാത്സംഗ കേസിൽ ബംഗളൂർ പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് ജീവപര്യന്തം തടവും 11 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു .48 വയസ്സുള്ള വീട്ടുജോലിക്കാരിയെ ഹസൻ ജില്ലയിലെ നരസിപുരയിലെ കുടുംബ വീട്ടിലെ ഫാം ഹൗസിൽ വച്ച് 2021 മുതൽ പലതവണ പീഡിപ്പിച്ചു എന്നാണ് കേസ് .പീഡനത്തിന്റെ വീഡിയോ ചിത്രീകരിച്ച് …

ഫുട്പാത്ത് കൈയേറി കച്ചവടം : കുമ്പളയിൽ വ്യാപാരികൾക്കു നോട്ടീസ് : ഒഴിപ്പിക്കൽ നടപടി

കുമ്പള : കുമ്പള ടൗണിൽ പൊതു നിരത്തിലെ ഫുട് പാത്തുകൾ കൈയേറി കച്ചവടം നടത്തുന്ന വ്യാപാരികൾക്കെതിരെ പഞ്ചായത്തു സെക്രട്ടറി നടപടി ആരംഭിച്ചു. കൈയേറ്റക്കാർ ഫുട്പാത്ത് കൈയ്റ്റം മതിയാക്കുകയോ , കൈയേറ്റത്തിനു ന്യായീകരണമോ ഉണ്ടെങ്കിൽ 15 ദിവസത്തിനകം രേഖാമൂലം അതു പഞ്ചായത്തു സെക്രട്ടറിയെ അറിയിക്കേണ്ടതാണ്. അല്ലാത്തപക്ഷം പിഴ ചുമത്തുന്നതും, റോഡിലും ഫുട്പാത്തിലും പ്രദർശനത്തിനു വച്ചിട്ടുള്ള മുഴുവൻ കച്ചവട സാധനങ്ങളും കണ്ടു കെട്ടുന്നതുമാണെന്നു സെക്രട്ടറി മുന്നറിയിച്ചു. ഫുട്പാത്ത് കൈയേറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നു പൊതുജനങ്ങളും കാൽ നടയാത്രക്കാരും പരാതിപ്പെട്ടിട്ടുണ്ടെന്ന് അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അംഗഡിമൊഗറിലെ സുലോചന ഷെട്ടി അന്തരിച്ചു

കുമ്പള :ബൈക്ക് അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അംഗഡിമൊഗറിലെ പരേതനായ നവീൻ ചന്ദ്ര ഷെട്ടിയുടെ ഭാര്യ എൻ.സുലോചന ഷെട്ടി (56)അന്തരിച്ചു. കഴിഞ്ഞ മാസം 28ന് മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ അംഗഡി മൊഗറിൽ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇവർ കുമ്പള ആശുപത്രിയിലും തുടർന്ന് മംഗലാപുരത്തും ചികിത്സയിലായിരുന്നു. ഇന്ന് അന്തരിച്ചു. മക്കൾ: അമൃത് .അഭിഷേക് അക്ഷയ് . സഹോദരങ്ങൾ: ചന്ദ്രശേഖര ,ശേഖര, ചന്ദ്രാവതി.

പ്രൊഫ.എം കെ സാനു അന്തരിച്ചു; വിട വാങ്ങിയത് മലയാള സാഹിത്യലോകം കണ്ട പ്രമുഖ വിമർശകൻ

കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു. 98 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീഴ്ച്ചയില്‍ വലതു തുടയെല്ലിന് പൊട്ടല്‍ സംഭവിച്ചിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ന്യൂമോണിയ, പ്രമേഹം എന്നിവ അലട്ടിയിരുന്നതായും സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു.മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ വിമര്‍ശകരില്‍ ഒരാളാണ് എം കെ സാനു. അദ്ധ്യാപകന്‍, വാഗ്മി, എഴുത്തുകാരന്‍, ചിന്തകന്‍ …

എംഡിഎംഎയുമായി യുവതി പിടിയിൽ

മാഹി: എംഡിഎംഎയുമായി യുവതി പിടിയിൽ. തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശിനിയായ പി കെ റുബൈദയിൽ നിന്നും1.389 ഗ്രാം എംഡിഎം എ ന്യൂ മാഹി പൊലീസും ഡാൻസാഫ് അംഗങ്ങളും ചേർന്ന് പിടിച്ചു. ന്യൂ മാഹി പരിമഠം ഹൈവേയ്ക്ക് സമീപത്തു നിന്നാണ് റുബൈദയെ പിടികൂടിയതെന്ന് എസ് ഐ എം പ്രശോഭ് അറിയിച്ചു. എഎസ് ഐ ശ്രീജ, സ്വപ്നറാണി, സോജേഷ്,റിജിൽ നാഥ്, ഡാൻസാഫ് ടീമംഗങ്ങളും സംഘത്തിൽ ഉണ്ടായിരുന്നു

കുറ്റിപ്പുറത്ത് കെഎസ്ആര്‍ടിസി ബസിനെ മറ്റൊരു കെഎസ്ആര്‍ടിസി ബസ് പിന്നിലിടിച്ചു; 22 യാത്രക്കാര്‍ക്ക് പരിക്ക്

മലപ്പുറം: കുറ്റിപ്പുറത്ത് കെഎസ്ആര്‍ടിസി ബസിന് പിറകില്‍ മറ്റൊരു കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. 22 യാത്രക്കാര്‍ക്ക് പരിക്കേറ്റു. കിന്‍ഫ്രാ പര്‍ക്കിനടുത്തെ ആറുവരി പാതയിലാണ് അപകടം. കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന ബസ് നിറുത്തിയപ്പോള്‍ പിന്നാലെ വന്ന ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കുറ്റിപ്പുറത്തെ ഗവ-സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഓണത്തിന് 2000 കര്‍ഷക ചന്ത; പച്ചക്കറി- ജൈവ പച്ചക്കറി കര്‍ഷകര്‍ക്ക് അധിക വില നല്‍കി പച്ചക്കറി സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്ത് 2000 കര്‍ഷക പച്ചക്കറി ചന്തകള്‍ തുറക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കര്‍ഷകര്‍ക്ക് പത്ത് ശതമാനവും ജൈവ പച്ചക്കറി കര്‍ഷകര്‍ക്ക് 20 ശതമാനവും അധിക വില നല്‍കി മാര്‍ക്കറ്റിലേക്കാവശ്യമായ പച്ചക്കറി സംഭരിക്കും. പൊതുജനങ്ങള്‍ക്ക് 30 ശതമാനം വിലകുറച്ചുനല്‍കും. പച്ചക്കറി ഉല്‍പന്നങ്ങള്‍ വിറ്റുപോകാതെ വരുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും ഉല്‍പന്ന ലഭ്യത കര്‍ഷകരുമായി ചര്‍ച്ചചെയ്തു ഉടന്‍ സര്‍ക്കാരിനെ അറിയിക്കണമെന്നും കൃഷി വകുപ്പ് ജീവനക്കാരോട് അദ്ദേഹം നിര്‍ദേശിച്ചു.

ഭാര്യയെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചുകൊടുത്തു; ഭര്‍തൃപിതാവിന്റെ മൂക്ക് വെട്ടി യുവാവ്

ജയ്‌സാല്‍മര്‍: ഭാര്യയെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചുകൊടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവവാവ് ഭര്‍തൃപിതാവിന്റെ മൂക്ക് വെട്ടി. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ഭഗ്ബാരെ ഗ്രാമത്തിലാണ് സംഭവം.പ്രതി 30 വയസുകാരനായ രമേശ് കുമാര്‍ വിഷ്ണോയ് ഭാര്യാ പിതാവ് മോഹന്‍ലാല്‍ വിഷ്ണോയി(45)യെയാണ് ആക്രമിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പിതാവ് ജയറാം വിഷ്ണോയിക്കും മറ്റ് എട്ട് പേര്‍ക്കുമൊപ്പം എത്തിയാണ് രമേശ് കുമാര്‍ അക്രമം നടത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് മൂക്ക് വെട്ടിയത്. താനറിയാതെ ഭാര്യയെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചു നല്‍കിയ ദേഷ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് …

വേടന്‍ ഒളിവില്‍, വീട്ടില്‍ പരിശോധന, മൊബൈല്‍ പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹിരണ്‍ ദാസ് മുരളിയെന്ന റാപ്പര്‍ വേടന്‍ ഒളിവില്‍. വേടനുവേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം തൃശൂരിലെ വീട്ടില്‍ പൊലീസ് സംഘം എത്തിയെങ്കിലും വേടന്‍ ഇവിടെയുണ്ടായിരുന്നില്ല. ഇതുവരെയും പൊലീസിന് വേടനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. തൃക്കാക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി 18 …

എട്ടുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മദ്രസ അധ്യാപകന്‍ കീഴടങ്ങി

തളിപ്പറമ്പ്: എട്ടുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസാധ്യാപകന്‍ കോടതിയില്‍ കീഴടങ്ങി. തളിപ്പറമ്പ നഗരസഭ പരിധിയിലെ ഒരു മദ്രസയിലെ അധ്യാപകനായ ഓണപ്പറമ്പ സിദിഖ് നഗര്‍ സ്വദേശി മുഹമ്മദ് ഷാഹിദ് ആണ് കീഴടങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. രാവിലെ എട്ടുമണിയോടെ ക്ലാസ് മുറിയില്‍ വെച്ച് മൂന്നാം ക്ലാസുകാരിയായ കുട്ടിയുടെ വസ്ത്രം അഴിച്ച് സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചുവെന്നാണ് കേസ്. ഇതിനുമുമ്പുള്ള മറ്റൊരു ദിവസവും സമാന അനുഭവം കുട്ടിക്കുണ്ടായിരുന്നു. പരാതിയെത്തുടര്‍ന്ന് തളിപ്പറമ്പ പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഷാഹിദ് കീഴടങ്ങിയത്.

ഭര്‍തൃമതിയെ പീഡിപ്പിച്ചു; പാടിച്ചാല്‍ സ്വദേശിക്കെതിരെ കേസ്

കണ്ണൂര്‍: ഭര്‍തൃമതിയായ 29കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്. ആലക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയുടെ പരാതിയില്‍ പാടിച്ചാല്‍ ചന്ദ്രവയല്‍ സ്വദേശി കൊട്ടാരത്തില്‍ സന്തോഷ്‌കുമാര്‍ (43) എതിരെയാണ് കേസ്. 2025 ജൂണ്‍ പത്ത് മുതല്‍ ജൂലായ് 22 വരെയുള്ള ദിവസങ്ങളില്‍ പലതവണയായി യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്

കണ്ണൂര്‍-മംഗളൂരു റൂട്ടില്‍ കൂടുതല്‍ മെമു സര്‍വീസ് ആരംഭിക്കണം; ജില്ലാ വികസന സമിതി

കാസര്‍കോട്: പാസഞ്ചര്‍ ട്രെയിനുകളുടെ അപര്യാപ്തത കാരണം കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന കടുത്ത യാത്രാബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് മെമു സര്‍വീസ് മംഗളൂരുവരെ നീട്ടണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. നിലവില്‍ കണ്ണൂരിനും മംഗളൂരുവിനും ഇടയില്‍ ഒരു പാസഞ്ചര്‍ ട്രെയിന്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ, ദിവസേന വളരെ തിരക്കേറിയ ട്രെയിന്‍ ആണിത്. അടുത്തിടെ കോച്ചുകളുടെ എണ്ണം 14 ല്‍ നിന്ന് 11 ആയി കുറച്ചത് കണ്ണൂര്‍ മംഗളൂരു റൂട്ടില്‍ യാത്ര ക്ലേശം രൂക്ഷമാക്കി. ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് …

മെത്താംഫിറ്റമിന്‍ ചില്ലറയാക്കി തൂക്കി വില്‍പന; ഇലക്ട്രോണിക് ത്രാസും മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ബംഗ്ളൂരുവില്‍ നിന്നെത്തിച്ച് ജില്ലയില്‍ വന്‍തോതില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന യുവാവിനെ മെത്താംഫിറ്റമിന്‍ സഹിതം കണ്ണൂര്‍ സര്‍ക്കിള്‍ എക്സൈസ് സംഘം പിടികൂടി. തില്ലേരിയിലെ സി.എച്ച്.ലുക്മാന്‍ മസൂറിനെയാണ് (24) സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. യുവാവിന്റെ കൈയില്‍ നിന്ന് 42 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പ്രഭാത് ജംഗ്ഷന്‍, പയ്യാമ്പലം, കാനത്തൂര്‍, തില്ലേരി ഭാഗങ്ങളില്‍ എക്സൈസ് സംഘം വ്യാപക പരിശോധന നടത്തിയിരുന്നു. തില്ലേരിയില്‍ വെച്ചാണ് യുവാവ് വലയിലായത്.വന്‍തോതില്‍ കടത്തിക്കൊണ്ടുവന്ന് ജില്ലയില്‍ ചില്ലറയായി …

ചെങ്കള നാലാം മൈല്‍ മിദാദ് നഗറിലെ ആയിഷ അന്തരിച്ചു

കാസര്‍കോട്: മല്ലം സ്വദേശിനിയും ചെങ്കള നാലാം മൈല്‍ മിദാദ് നഗറില്‍ താമസക്കാരിയുമായആയിഷ(103) അന്തരിച്ചു. പരേതരായ അബ്ദുല്‍ ഖാദറിന്റെയും(അഞ്ചുലു മല്ലം) ബീഫാത്തിമയുടെയും മകളാണ്. പരേതനായ മൊയ്തുവാണ് ഭര്‍ത്താവ്. മക്കള്‍: അബ്ദുള്ള ഹാജി, മുഹമ്മദ് ആലൂര്‍, നസീമ.മരുമക്കള്‍: നഫീസ, റുക്കിയ. സഹോദരങ്ങള്‍: പരേതരായ സുലൈമാന്‍ മല്ലം, അബ്ദുല്ല അട്ടപ്പറമ്പ്, അബ്ദുറഹ്‌മാന്‍ മല്ലം, കദീജാബി, സൈനബി, മറിയ.

30 ഗ്രാം എം.ഡി.എം.എ യുമായി മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനി അറസ്റ്റില്‍

ശ്രീകണ്ഠാപുരം: ജില്ലയിലെ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനിയെ എം.ഡി.എം.എ സഹിതം അറസ്റ്റ് ചെയ്തു. ശ്രീകണ്ഠാപുരം അടുക്കത്തെ ചാപ്പയില്‍ വരമ്പുമുറിയില്‍ ഷബീറിനെ (43)ആണ് ഇന്‍സ്‌പെക്ടര്‍ ടി.എന്‍ സന്തോഷ്‌കുമാറും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് വീട് വളഞ്ഞ് പിടികൂടിയത്. വീട്ടിനകത്തെ സോഫയില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തത്.കഴിഞ്ഞ നവംബര്‍ 28 ന് ഷബീറിനെ ശ്രീകണ്ഠപുരം പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയിരുന്നു. വീടിന്റെ ഗേറ്റ് തുറക്കാത്തതിനെത്തുടര്‍ന്ന് മതില്‍ ചാടിക്കടന്ന് എത്തിയ പൊലീസ് ഷബീറിനെ പിടികൂടിയിരുന്നു. പൊലീസുകാരെ തള്ളിമാറ്റി കൂറ്റന്‍ മതില്‍ ചാടി …

ജഡ്ജി ചമഞ്ഞ് തട്ടിപ്പ്; തിരുവനന്തപുരത്ത് അറസ്റ്റിലായ യുവാവിനെതിരെ വളപട്ടണത്തും കേസ്

കണ്ണൂര്‍: ജഡ്ജ് ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് തിരുവനന്തപുരം വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ചിറക്കല്‍ സ്വദേശിക്കെതിരെ വളപട്ടണത്തും കേസ്. വക്കീല്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയില്‍ നിന്ന് 1,90,000 രൂപ തട്ടിയെടുത്തതിനാണ് ചിറക്കല്‍ കാട്ടാമ്പള്ളി സ്വദേശിയായ ജിഗേഷിനെതിരെ കേസെടുത്തത്. കാപ്പാട് പടിയില്‍ ഹൗസില്‍ പി. ബിന്ദു (38)ആണ് പരാതി നല്‍കിയത്. ചിറക്കല്‍ ഫോക്ലോര്‍ അക്കാദമിയില്‍ ജോലി ചെയ്തുവരികയായിരുന്ന ബിന്ദുവിനെ അവിടെ എത്തിയ ജിഗേഷ് പരിചയപ്പെടുകയും താന്‍ വക്കീലാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ബിന്ദുവിന്റെ ബാങ്ക് ലോണ്‍ ബാധ്യതയും …

മുഹമ്മദ് റഫി; യുഗാന്തരങ്ങള്‍ക്കപ്പുറം ഒഴുകിയെത്തുന്ന മാസ്മരിക ശബ്ദം

കാസര്‍കോട്: യുഗാന്തരങ്ങള്‍ക്കപ്പുറത്തേക്ക് ഒഴുകിയെത്തുന്ന മാസ്മരിക ശബ്ദമാണ് അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെതെന്ന് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗംപറഞ്ഞു. മുഹമ്മദ് റഫിയുടെ 45-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെ.എല്‍ 14 സിംഗേഴ്‌സ് സംഗീത കൂട്ടായ്മ കാസര്‍കോട്ട് നടത്തിയ റഫി കി യാദേന്‍, അനുസ്മരണവും ഗാനാഞ്ജലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംഘാടകരെ അദ്ദേഹം അനുമോദിച്ചു. സുബൈര്‍ പുലിക്കുന്ന് അധ്യക്ഷത വഹിച്ചു. ഷാഫി.എ നെല്ലിക്കുന്ന് അനുസ്മരിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി ജലീല്‍ മുഹമ്മദ്, സി.എല്‍ ഹമീദ് എന്നിവരെ ആദരിച്ചു.ഏഷ്യന്‍ സോഫ്റ്റ് ബേസ്ബോള്‍ ചാമ്പ്യന്‍മാരായ …

സ്ഥിരമായി വൈകി മലബാര്‍ എക്‌സ്പ്രസ്; വലഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരടക്കമുള്ള യാത്രക്കാര്‍

കാസര്‍കോട്: തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സ്പ്രസ് സ്ഥിരമായി വൈകിയെത്തുന്നതായി യാത്രക്കാരുടെ പരാതി. ഒരു മാസത്തിലധികമായി അരമണിക്കൂറു മുതല്‍ ഒന്നരമണിക്കൂര്‍ വൈകിയാണ് കാസര്‍കോട് ജില്ലയിലെത്തുന്നത്. ദിവസവും വൈകിയെത്തുന്നത് വിദ്യാര്‍ഥികളടക്കുമുള്ള സീസണ്‍ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. മംഗളൂരു, കാസര്‍കോട്, കാഞ്ഞങ്ങാട് നഗരങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്നവരില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് മലബാര്‍ എക്‌സ്പ്രസിനെയാണ്. മറ്റു കടന്നുപോകുന്നതിനായി ഏറെനേരമാണ് പലയിടങ്ങളിലും പിടിച്ചിടുന്നത്. ഇതുകാരണം ജോലിക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസവും വലയുന്നു. സമയത്തിന് ഓഫീസിലെത്താന്‍ കഴിയുന്നില്ലെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പരാതിപ്പെടുന്നു. രാവിലെ …