കാസര്‍കോട്: കുണ്ടാര്‍ എ യു പി എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയുടെ സത്യസന്ധത സ്‌കൂളിനും നാടിനും അഭിമാനമായി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് കളഞ്ഞുകിട്ടിയ പണം പ്രധാന അധ്യാപികയെ ഏല്‍പ്പിച്ച് വിദ്യാര്‍ഥിയായ വിബിന്‍ കുമാര്‍ സത്യസന്ധതക്കു മാതൃകയായി. എ.യു.പി.എസ്. കുണ്ടാറിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിബിന്‍ കുമാര്‍ കെ.വി.യുടെ നിഷ്‌കളങ്കതയെയും സത്യസന്ധതയെയും സ്‌കൂള്‍ മാനേജറും, പിടിഎ പ്രസിഡന്റും പ്രധാന അധ്യാപികയും അധ്യാപകരും അഭിനന്ദിച്ചു.
കുണ്ടാറിലെ ഓട്ടോ ഡ്രൈവര്‍ വിജയകുമാറിന്റെയും ബേബിയുടെയും മകനാണ് വിബിന്‍ കുമാര്‍. മുള്ളേരിയ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ വിഭിഷയാണ് സഹോദരി.
