മംഗ്‌ളൂരു: വിവാഹം കഴിഞ്ഞ് ഒന്‍പതുവര്‍ഷത്തിനു ശേഷം ഗര്‍ഭം ധരിച്ച ഭാര്യയുടെ അടിവയറ്റില്‍ ചവിട്ടി ഗര്‍ഭം അലസിപ്പിച്ചു. ഇതില്‍ പ്രകോപിതരായി യുവാവിനെ കൊന്ന് കേരളത്തിലേയ്ക്ക് മുങ്ങിയ യുവതിയും കാമുകനും ഒന്നരവര്‍ഷത്തിനു ശേഷം അറസ്റ്റില്‍. ധാവണഗരെ സ്വദേശികളായ ലക്ഷ്മി(38), കാമുകന്‍ തിപ്പേഷ് നായക് (42) എന്നിവരാണ് അറസ്റ്റിലായത്. ലക്ഷ്മിയുടെ ഭര്‍ത്താവ് നിംഗപ്പ (42) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.
ഒന്‍പതു വര്‍ഷം മുമ്പാണ് ലക്ഷ്മിയും നിംഗപ്പയും തമ്മില്‍ വിവാഹിതരായത്. എന്നാല്‍ എട്ടുവര്‍ഷം വരെ ഭാര്യ ഗര്‍ഭം ധരിച്ചില്ല. ഇതില്‍ വിഷമിച്ചിരിക്കുമ്പോഴാണ് 9-ാം വര്‍ഷം ലക്ഷ്മി ഗര്‍ഭിണിയായത്. ഇത് ഭര്‍ത്താവിന്റെ സംശയത്തിനിടയാക്കി. ഒരു ദിവസം മദ്യ ലഹരിയില്‍ എത്തിയ നിംഗപ്പ ഗര്‍ഭത്തെ ചൊല്ലി ഭാര്യയുമായി വാക്കേറ്റം ഉണ്ടാവുകയും ഗര്‍ഭത്തിനു ഉത്തരവാദി തിപ്പേഷ് നായിക് (42) ആണെന്നും പറഞ്ഞ് അടിവയറ്റില്‍ ചവിട്ടിയത്രെ. ശക്തിയില്‍ ചവിട്ടേറ്റതോടെ ലക്ഷ്മിയുടെ ഗര്‍ഭം അലസിപ്പോയി. ഇതേ തുടര്‍ന്ന് ലക്ഷ്മിയും തിപ്പേഷും ചേര്‍ന്ന് നിംഗപ്പയെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തി. ഒരു ദിവസം നിംഗപ്പയെ മദ്യം കുടിപ്പിച്ച ശേഷം തോട്ടില്‍ തള്ളിയിട്ടു. അപകടത്തില്‍ മരിച്ചതാണെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട് ലക്ഷ്മിയും തിപ്പേഷും നാട്ടില്‍ നിന്നു മുങ്ങുകയും കേരളത്തിലെത്തുകയും ചെയ്തു. പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും ലക്ഷ്മിയും കാമുകനും അറസ്റ്റിലായതും.
