കാസര്‍കോട്: കരിന്തളത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു. കാലിച്ചാമരം പള്ളപ്പാറയിലെ വെളുത്തന്റെയും കമലാക്ഷിയുടെയും മകന്‍ വി രാമകൃഷ്ണന്‍ (42) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വീട്ടില്‍ കുഴഞ്ഞു വീണ രാമകൃഷ്ണനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: വി ശൈല. മക്കള്‍: മൃദുല(ഡിഗ്രി വിദ്യാര്‍ഥിനി, കാഞ്ഞങ്ങാട്), മിഥുന (പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി, കരിമ്പില്‍ ഹൈസ്‌കൂള്‍ കുമ്പളപ്പള്ളി). സഹോദരങ്ങള്‍: ലക്ഷ്മി(മേലാഞ്ചേരി ), രാജു (വരയില്‍), ബാബു(പള്ളപ്പാറ).
