കാഞ്ഞങ്ങാട്: അക്ഷത് മോന്‍ ചികിത്സ സഹായ നിധിയിലേക്ക് കാഞ്ഞങ്ങാട് ടൗണ്‍ലയണ്‍സ് ക്ലബ്ബ് സംഭാവന കൈമാറി.
കൊഴക്കുണ്ട് മുത്തപ്പന്‍ തറയ്ക്ക് സമീപത്തെ 9 വയസ്സുകാരന്‍ അക്ഷത് അതീവ ഗുരുതര രോഗം ബാധിച്ച് മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടിയുടെ ചികിത്സയ്ക്കും ശസ്ത്രക്രിയക്കു മായി 15 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. നിര്‍ധന കുടുംബാംഗമായ അക്ഷതിനെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി ചികിത്സ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. ചികിത്സ നിധിയിലേക്ക് കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് സംഭാവന നഗരസഭ അധ്യക്ഷയും ചികിത്സ കമ്മിറ്റി രക്ഷാധികാരിയുമായ കെ. വി.സുജാത ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളില്‍ നിന്നു സ്വീകരിച്ചു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് എച്ച്.കെ. കൃഷ്ണമൂര്‍ത്തി, സെക്രട്ടറി കെ. രത്‌നാകരന്‍ ഖജാന്‍ജി എന്‍. തമ്പാന്‍ നായര്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കെ.ലത പങ്കെടുത്തു.
