കാസര്‍കോട്: കുണിയയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കോളേജില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) റെയ്ഡ്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച പരിശോധന രാത്രി 11 മണി വരെ നീണ്ടു നിന്നു. എന്നാല്‍ പരിശോധനയില്‍ അനധികൃതമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് സൂചന. കൊച്ചി, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുത്തത്. സി.ആര്‍.പി എഫിന്റെ കാവലിലായിരുന്നു പരിശോധന.
