കാസര്‍കോട്: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ തൈക്കോണ്ടോ പരിശീലകനെ പൊലീസ് അറസ്റ്റു ചെയ്തു. അജാനൂര്‍, വെള്ളിക്കോത്തെ യദു (20)വിനെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് എറണാകുളത്തു വച്ച് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടി നല്‍കിയ പരാതി പ്രകാരം കേസെടുത്തതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. തൈക്കോണ്ടോ പരിശീലനത്തിനിടയിലാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടതത്രെ.
