കാസര്‍കോട്: മൊഗ്രാല്‍, കൊപ്ര ബസാറില്‍ പുതുതായി പണിയുന്ന പള്ളി കെട്ടിടത്തിനു മുകളില്‍ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശ്, മാന്‍പൂര്‍, ഗൂംകെഫ്രി യിലെ കവിലാലിന്റെ മകന്‍ രാംദാസ് (55) ആണ് മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് അപകടം. ഏണിപ്പടിയുടെ പലക അഴിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രിയിലാണ് മരണം സംഭവിച്ചത്. 12 വര്‍ഷമായി കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ജോലി ചെയ്ത് വരികയായിരുന്ന രാംദാസ് നാലു ദിവസം മുമ്പാണ് മൊഗ്രാലില്‍ ജോലിക്കെത്തിയത്. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഭാര്യ: ഹേമന്തി.മക്കള്‍: ദീപക്, നീലം, നിഹ , നിസ.
