മഞ്ചേശ്വരം: ഉപ്പള തീരദേശ മേഖലയിലെ കടലാക്രമണം വിലയിരുത്തുന്നതിനു ഹാര്‍ബര്‍ ചീഫ് എഞ്ചിനീയര്‍ ഉടന്‍ കടലാക്രമണ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നു മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
ഇതുസംബന്ധിച്ചു സി പി എം നേതാവ് കെ ആര്‍ ജയാനന്ദന്‍ നല്‍കിയ നിവേദനത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ഉപ്പള വില്ലേജിലെ ശാരദാനഗര്‍, മണിമുണ്ട, ഹനുമാന്‍ നഗര്‍, ബംഗ്‌ള, ശാരദമന്ദിരം, ഐല, കുതുപ്പുളു തീരദേശങ്ങള്‍ ആശങ്കയിലാണെന്നു ജയാനന്ദന്‍ മന്ത്രിയെ അറിയിച്ചു. ശാരദനഗര്‍ -മണിമുണ്ട റോഡ് കടല്‍ നക്കിയെടുത്തു. നിരവധി വീടുകള്‍ അപകടഭീഷണിയിലാണെന്നു നിവേദനത്തില്‍ പറഞ്ഞു.
