കാസര്‍കോട്: മണല്‍ -മണ്ണ് മാഫിയയുമായി ബന്ധം ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കുമ്പള പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ഉള്‍പ്പെടെ ആറു പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തു. പി എം അബ്ദുല്‍ സലാം, വിനോദ് കുമാര്‍, ലിനീഷ്, എം കെ അനൂപ്, മനു, ഡ്രൈവര്‍ കൃഷ്ണ പ്രസാദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. എസ് ഐ കെ ശ്രീജേഷ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.
എസ് ഐയുടെ നേതൃത്വത്തില്‍ അടുത്തിടെ നടത്തിയ പൂഴി റെയ്ഡിനിടയില്‍ ടിപ്പര്‍ലോറി ഡ്രൈവറെ പിടികൂടിയിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോള്‍ പൊലീസുകാരുമായുള്ള ബന്ധം പുറത്തുവരികയായിരുന്നു. പൊലീസിന്റെ നീക്കങ്ങള്‍ മണല്‍- മണ്ണ് കടത്തുകാര്‍ക്കു ചോര്‍ത്തികൊടുക്കുന്നതിനാല്‍ പൂഴിയൂറ്റല്‍ സംഘം പലപ്പോഴും രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
