കാസര്‍കോട്: അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ 45-ാം ചരമ വാര്‍ഷികത്തോടനുന്ധിച്ച് ആഗസ്ത് ഒന്നിന് കാസര്‍കോട്ട് അനുസ്മരണ യോഗവും ഗാനാര്‍ച്ചനയും നടത്തും.
കാസര്‍കോട്ടെ ഗായക കൂട്ടായ്മയായ കെ.എല്‍ 14 സിംഗേര്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. വൈകിട്ടു 6.30ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പരിപാടി ആരംഭിക്കും.
നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് സുബൈര്‍ പുലിക്കുന്ന് അദ്ധ്യക്ഷത വഹിക്കും. ഷാഫി എ.നെല്ലിക്കുന്ന് അനുസ്മരണ പ്രഭാഷണം നടത്തും. ഡോ.എം.പി ഷാഫി ഹാജി, കൗണ്‍സിലര്‍ കെ.എം ഹനീഫ്, അബ്ദുല്ല ചെര്‍ക്കള, ഷാഫി നാലപ്പാട് പ്രസംഗിക്കും.
പരിപാടിയില്‍ വെച്ച് ലയണ്‍സ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് അവാര്‍ഡ് നേടിയ അഡീഷനല്‍ ക്യാബിനറ്റ് സെക്രട്ടറി ജലീല്‍ മുഹമ്മദ്, സി.എല്‍ ഹമീദ് എന്നിവരെ ആദരിക്കും. എഷ്യന്‍ സോഫ്റ്റ് ബേസ്ബോള്‍ ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമംഗങ്ങളായ റബീഹ ഫാത്തിമ, ആയിഷത്ത് മെഹറുന്നീസ, ഐ.ഐ.ടി കാന്‍പൂരില്‍ നടന്ന ദേശീയ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ വിജയിയായ മുഹമ്മദ് ബിന്‍ മൊയ്തീന്‍ എന്നിവരെയും അനുമോദിക്കും.
തുടര്‍ന്ന് റഫി നൈറ്റ് അരങ്ങേറും. പ്രശസ്ത ഗായകര്‍ പങ്കെടുക്കും.
