കാസര്‍കോട്: കുംബഡാജെ, ബാലേഗഡേയിലെ നാരായണ (50)യുടെ മൃതദേഹം കണ്ടെത്തി. ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹം തോട്ടുവക്കിലെ വള്ളിപ്പടര്‍പ്പില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
തിങ്കളാഴ്ച രാവിലെ 8.30ന് ആണ് നാരായണ വീട്ടില്‍ നിന്നു പോയത്. അന്നു രാത്രി ബെള്ളൂര്‍, കായമല എന്ന സ്ഥലത്ത് വച്ച് സുഹൃത്ത് കണ്ടിരുന്നു. വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ തോടിനു കുറുകെയുള്ള കവുങ്ങുതടികൊണ്ട് ഉണ്ടാക്കിയ നടപ്പാലത്തില്‍ നിന്നു താഴേയ്ക്ക് വീണതായിരിക്കുമെന്നു സംശയിക്കുന്നു. സഹോദരന്‍ നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്തു. കൊഗ്ഗുമണിയാണി- ചന്ദ്രാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: സരസ്വതി. മക്കള്‍: വൈശാഖ്, ആതിര. സഹോദരങ്ങള്‍: ശകുന്തള, ഉദയ, ഭാസ്‌ക്കര, ഉമേഷ്.
