കാസർകോട്: സ്കൂളിൽ ഷൂ ധരിച്ചു വന്നുവെന്ന കാരണത്താൽ വിദ്യാർത്ഥിയെ സംഘം ചേർന്നു മർദ്ദിച്ച സംഭവത്തിൽ 6 സഹപാഠികൾക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കോട്ടപ്പുറം സി എച്ച് സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അജാനൂർ ഇട്ടമ്മൽ സ്വദേശി കെ മുഹമ്മദ് ഷഹീൻ(16) ആണ് ആക്രമണത്തിന് ഇരയായത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സ്കൂൾ വിട്ട ശേഷം നീലേശ്വരം നഗര മധ്യത്തിൽ വച്ച് വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി ആക്രമണം നടത്തുകയായിരുന്നു.
