മരുന്നാണെന്ന് കരുതി എലിവിഷം കഴിച്ച ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ ചികില്‍സക്കിടെ മരിച്ചു. മംഗളൂരു നോര്‍ത്ത് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളും സൂറത്ത്കല്‍ ചെല്ല്യാരു ഹരേകല സ്വദേശിയുമായ മഞ്ജുനാഥ് ഹെഗ്ഡെ(44) ആണ് മരിച്ചത്. ആയുര്‍വേദ ചികില്‍സയുടെ ഭാഗമായി ചില മരുന്നുകള്‍ വീട്ടില്‍ വാങ്ങിവച്ചിരുന്നു. മരുന്ന് മാറി അബദ്ധത്തില്‍ എലിവിഷം കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ മരിച്ചു.
ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
