കാസര്‍കോട്: പട്ടികജാതിയില്‍പ്പെട്ട സ്ത്രീയെ മര്‍ദ്ദിച്ചുവെന്ന കേസിലെ പ്രതികളെ വെറുതെ വിട്ടു. തൃക്കരിപ്പൂരിനടുത്തെ സ്ത്രീയെ കേസിലെ ഒന്നും രണ്ടും പ്രതികളായ ജലീസ്, ജാസിം എന്നിവര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും പിടിവലിക്കിടയില്‍ സ്വര്‍ണ്ണമാല കാണാതെ പോവുകയും ചെയ്തുവെന്ന കേസാണ് ജില്ലാ കോടതി തള്ളിക്കളഞ്ഞത്. 2019 ജുലായ് 29നാണ് അക്രമമെന്നാണ് പരാതി. പ്രതികള്‍ സഹോദരന്മാരാണ്. പ്രതികള്‍ക്കു വേണ്ടി അഡ്വ. നിഖില്‍ നാരായണന്‍ കോടതിയില്‍ ഹാജരായി.
