നെല്ലിക്കട്ട : ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ പണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക “സാശ്രയം” സ്വയം തൊഴിൽ പദ്ധതിയുടെ അഞ്ചാം ഘട്ടമായി തയ്യൽ മെഷീൻ വിതരണം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെഎംസിസി നേതാക്കളുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി ഇഖ്ബാൽ ചേരൂർ മൂന്നാം വാർഡ് മുസ്ലിം ലീഗ് ഭാരവാഹികൾക്ക്തയ്യൽ മെഷിനുകൾ കൈമാറി. മൂന്നാം വാർഡ് ലീഗ് സഭയിൽ പഞ്ചായത്ത് കെഎംസിസി ജന. സെക്രട്ടറി ജമാൽ ഖാസി, വൈസ് പ്രസിഡന്റ് നൗഷാദ് കുഞ്ഞിക്കാനം, പ്രവർത്തകസമിതി അംഗങ്ങളായ സലീം സിഎം നാലാം മൈൽ, കലാം ബേർക്ക, ഫുജൈറ കെഎംസിസി വൈസ് പ്രസിഡന്റ് റൗഫ് ഖാസി, എൻ എ അബ്ദുൽ ഖാദർ, ഇബ്രാഹിം നെല്ലിക്കട്ട, സിദ്ധ ചെർക്കള, തുടങ്ങിയവർ സംബന്ധിച്ചു.
