കാസര്‍കോട്: കേരളത്തിലെ വിലക്കയറ്റം പിണറായി സര്‍ക്കാര്‍ നിര്‍മ്മിത ദുരന്തമാണെന്നും ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടാന്‍ പിണറായി വിജയനെയും കൂട്ടരെയും അനുവദിക്കില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി പറഞ്ഞു. അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച താലൂക്ക് ഓഫീസിന് മുന്നില്‍ കഞ്ഞി തയ്യാറാക്കി പ്രതിഷേധിക്കുകയായിരുന്നു അവര്‍. 2016-ല്‍ അധികാരത്തിലെത്തുമ്പോള്‍ ഇനി വിലവര്‍ദ്ധനവുണ്ടാകിലെന്ന് അവകാശപ്പെട്ട പിണറായി വിജയന്റെ ഭരണത്തില്‍ അവശ്യസാധനങ്ങളുടെ വില കുത്തനെ വര്‍ദ്ധിച്ചു. അതേസമയം കേന്ദ്രത്തില്‍ അധികാരത്തിലുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ നടപ്പാക്കിയെന്നും സ്ത്രീകളുടെ ജീവിത നിലവാരം ഉയര്‍ത്തിയെന്നും എം.എല്‍. അശ്വിനി ചൂണ്ടിക്കാട്ടി.
ബിജെപി ജില്ലാ സെക്രട്ടറി പുഷ്പ ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍, സവിത ടീച്ചര്‍, വീണ അരുണ്‍ ഷെട്ടി, സൗമ്യ, രമണി സംസാരിച്ചു. ബിജെപി നേതാക്കളും പ്രവര്‍ത്തകരും ജനപ്രതിനിധികളും പങ്കെടുത്തു.
