പത്തനംതിട്ട: കോയിപ്രം നെല്ലിക്കൽ പുഞ്ചയിൽ ഫൈബർതോണി മറിഞ്ഞു രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. നെല്ലിക്കൽ സ്റ്റുഡിയിലെ മിഥുൻ (25), രാഹുൽ സി.നാരായണൻ (25) എന്നിവരാണു മരിച്ചത്. മിഥുൻ്റെ ബന്ധുവായ നെല്ലിക്കൽ മാരൂർ പറമ്പിലെ ദേവനെയാണു കാണാതായത് മരിച്ച മിഥുൻ കോയിപ്രം പളളിയോടത്തിലെ തുഴച്ചിൽക്കാരനാണ്. പുഴയിൽ വീണ മറ്റു രണ്ടു പേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മിഥുൻ മരിച്ചതെന്നു സംശയിക്കുന്നു. അപകടം കണ്ടു കരക്കു നിന്ന നാട്ടുകാർ സംഭവ സ്ഥലത്ത് നീന്തിയെത്തി രണ്ടു പേരെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്ര ഒമ്പതര വരെ ഫയർ ഫോഴ്സ് ദേവനു വേണ്ടി തിരച്ചിൽ നടത്തിയിരുന്നു.
