കടല്‍ പ്രക്ഷുബ്ധം: പെര്‍വാഡ് കടപ്പുറത്ത് കടല്‍ ഭിത്തിയും തീരവും കടലെടുത്തു: തെങ്ങുകളും കടപുഴകല്‍ ഭീഷണിയില്‍

കുമ്പള: കുമ്പള പെര്‍വാഡ് കടലക്രമണം രൂക്ഷമായി തുടരുന്നു. കാറ്റിലും മഴയിലും കടല്‍ ആക്രമണത്തിലും തീരപ്രദേശം പ്രക്ഷുബ്ധമാണ്. കടല്‍ ഭിത്തിയും തീരവും കടലാക്രമണത്തില്‍ തകരുന്നു. തീരപ്രദേശത്തെ തെങ്ങുകള്‍ കടലെടുക്കാന്‍ തുടങ്ങിയതോടെ തീരദേശവാസികള്‍ ആശങ്കയിലായിരിക്കുകയാണ്. പത്തോളം തെങ്ങുകളാണ് ഇന്ന് രാവിലെ മാത്രം കടലെടുത്തത്. കഴിഞ്ഞദിവസം കോയിപ്പാടി കടപ്പുറത്തും തെങ്ങുകള്‍ കടലെടുത്തിരുന്നു. ഉപ്പളയില്‍ കഴിഞ്ഞ ദിവസം നൂറുകണക്കിന് കാറ്റാടിമരങ്ങളും തീരദേശ റോഡും കടലെടുത്തിരുന്നു.
തേങ്ങയ്ക്ക് നല്ല വില ലഭിക്കുന്ന സമയത്താണ് നല്ല നിലയില്‍ കായ്ക്കുന്ന തെങ്ങുകള്‍ കടലെടുക്കുന്നത്. ഇത് തീരദേശവാസികളെ സങ്കടപ്പെടുത്തുന്നുണ്ട്. മഴയും കടല്‍ക്ഷോഭവും മൂലം മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ കഴിയാതെ വി ഷമിക്കുകയാണ്. തെങ്ങില്‍ നിന്ന് കിട്ടുന്ന വരുമാനം കൂടി നഷ്ടപ്പെടുന്നതോടെ തീരം വറുതിയിലാവുമെന്ന് ആശങ്ക ഉയരുന്നു.
ഒരാഴ്ചയായി തീരദേശ മേഖലയില്‍ രൂക്ഷമായ കടലാക്രമണമാണ്. പലസ്ഥലങ്ങളിലും വീടുകളിലേക്ക് കടല്‍ ഇരച്ചു കയറുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. നിരവധി കുടുംബങ്ങളെ മാറി താമസിപ്പിച്ചു. തീരദേശ റോഡുകളൊക്കെ കടലെടുത്തിട്ടുണ്ട്. തീരത്ത് പാകിയ കടല്‍ പാറകള്‍ തിരമാല നക്കിയെടുത്തു. അവശേഷിക്കുന്ന റോഡുകള്‍ കടലാക്രമണ ഭീഷണിയിലുമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page