കാസര്‍കോട്: ബദിയഡുക്ക, കൊല്ലങ്കാനയിലെ ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കാണപ്പെട്ട ലോട്ടറി ഏജന്റ് മരിച്ചു. പാലക്കാട്, പത്തിരിപ്പാലം സ്വദേശിയായ എന്‍ ടി പ്രകാശന്‍ (67)ആണ് മരിച്ചത്. 12 വര്‍ഷമായി കൊല്ലങ്കാനയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് ലോട്ടറി വില്‍പ്പന നടത്തി വരികയായിരുന്ന പ്രകാശന്‍ ഏതാനും മാസമായി പ്രമേഹ സംബന്ധമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കാണപ്പെട്ടത്. സുഹൃത്തുക്കള്‍ ചേര്‍ന്നു ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രിയില്‍ മരണം സംഭവിച്ചു. ബദിയഡുക്ക പൊലീസ് അസ്വാഭാവികമരണത്തിനു കേസെടുത്തു. വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ടെത്തിയിട്ടുണ്ട്.
ഭാര്യ: വത്സല. മകന്‍: പ്രസാദ്. സഹോദരങ്ങള്‍: സന്തോഷ്, രവീന്ദ്രന്‍, കോമള.
