ബായാറില്‍ മുന്‍പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം, ബായാര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ബള്ളൂര്‍, ഒട്ടപ്പടുപ്പുവിലെ പരേതരായ കുഞ്ഞപ്പ- പാര്‍വ്വതി ദമ്പതികളുടെ മകനും ദീര്‍ഘകാലം പ്രവാസിയുമായിരുന്ന വെങ്കപ്പ നായിക് (54) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: രേവതി. സഹോദരങ്ങള്‍: സദാശിവ നായിക്, ബാലകൃഷ്ണ നായിക്, ഗോപാലകൃഷ്ണ നായിക്, ശശികല, രുക്മണി, ലക്ഷ്മി, ഉമ, സീത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page