കാസര്‍കോട്: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് കര്‍ഷകന് ദാരുണാന്ത്യം. ചെമ്മനാട്, കോളിയടുക്കം വയലാംകുഴി പഞ്ചിലാങ്കല്‍ വയലിലാണ് സംഭവം. ക്ഷീര കര്‍ഷകനായ വയലാംകുഴിയിലെ മേലത്ത് കുഞ്ഞുണ്ടന്‍ നായര്‍(75)ആണ് മരിച്ചത്. സമീപത്ത് പശുവിനെയും ഷോക്കേറ്റ് ചത്ത നിലയില്‍ കാണപ്പെട്ടു. തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തെ വയലില്‍ പശുവിനെ കെട്ടാന്‍ പോയതായിരുന്നു കുഞ്ഞുണ്ടന്‍ നായര്‍. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു പോയപ്പോഴാണ് ദാരുണമായ സംഭവം ശ്രദ്ധയില്‍ പെട്ടത്.
