കാസര്‍കോട്: മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. ചിത്താരി സ്വദേശി ശ്രീഹരി വാരിക്കാട് (24) ആണ് മരിച്ചത്. മംഗളൂരു ആശുപത്രിയില്‍ ചികിത്സക്കിടെ തിങ്കളാഴ്ച രാവിലെയാണ് മരണം. സംസ്‌കാരം വാരിക്കാട്ട് ഇല്ലത്ത് പിന്നീട് നടക്കും. നാരായണന്‍ വാരിക്കാട് തായരുടെയും ശ്രീദേവി അന്തര്‍ജ്ജനത്തിന്റെയും മകനാണ്. സഹോദരങ്ങള്‍: ശ്രീനേഷ് വാരിക്കാട്, ശ്രീരേഖ.
