കാസർകോട് : ജാതി സെൻസസിൽ മലബാറിലെ 60 ലക്ഷത്തോളം വരുന്ന തീയ്യരെ പ്രത്യേക സമുദായമായി ഉൾപ്പെടുത്തണമെന്ന് തീയ്യ മഹാസഭ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഉപജാതിയെന്ന പരിഗണന മാത്രം നൽകി ഈ വിഭാഗത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്നത് നീതി നിഷേധമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.2026 ലെ ജാതി സെൻസസിൽ തീയ്യ സമുദായത്തിന്റെ
ആവശ്യം ഗൗരവപൂർവം പരിഗണിക്കാൻ അധികൃതർ തയ്യാറാകണം. സാമൂഹ്യ നീതി നിഷേധിക്കുന്ന നയം തിരുത്താൻ ഭരണകൂടം മുൻകയ്യെടുക്കണം. ഉദയഗിരി ശ്രീ ഹരി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.പി. വിശ്വംഭര പണിക്കർ പതാക ഉയർത്തി.
കൃഷ്ണൻ കാരണവർ , നാഗേഷ് കാരണവർ , മഞ്ജു കാരണവർ ഭദ്രദീപം തെളിച്ചു.
എഴുത്തുകാരൻ പന്മശ്രീ ബാലൻ പുതേരി ഉദ്ഘാടനം ചെയ്തു. പി.പി. വിശ്വംഭരൻ പണിക്കർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം സംസ്ഥാനത്തെ തിയ്യ മഹാസഭയുടെ പ്രവർത്തനങ്ങളെ കുറിച്ചും സംവരണം അടക്കം തിയ്യർക്ക് ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി സംഘടന നടത്തുന്ന നിയമ പോരാട്ടത്തെ കുറിച്ചും വിശദീകരിച്ചു.
ജനറൽ സെക്രട്ടറി കെ.വി.പ്രസാദ്പ്രവർത്തന റിപ്പോർട്ട് അ വതരിപ്പിച്ചു. തിയ്യ സമുദായത്തിന്റെ അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കുവാൻ സമുദായത്തിലെ എല്ലാ സംഘടനകളും ഒറ്റക്കെട്ടാവണമെന്ന് രാജൻ പെരിയ ആഹ്വാ നം ചെയ്‌തു.
കൃഷ്ണൻ കാരണവരെ സമ്മേളനത്തിൽ ആദരിച്ചു. പി ടി ഹരിഹരൻ പ്രമേയം അവതരിപ്പിച്ചു. ആഗ്നേഷ് കളരി അനുശോചന പ്രമേയം അവതരിപ്പിച്ചു.യോഗത്തിൽ വായിച്ചു. രാമൻ ഗുരുസ്വാമി ,ഡോ.ശോഭ, ഡോ: അക്ഷയ് പ്രഭാകരൻ, ബിന്ദു, ടി.വി. ഷീബ എന്നിവരെ സമ്മേളനം ആദരിച്ചു.
കെ.ഗോപാലകൃഷ്ണൻ ,
എൻ.സതീഷ് , ഗണേഷ്, ജയന്തി പൊന്നങ്ങള, സ്മിത സുധാകരൻ, ഡോ: എൻ.ശ്രീധര,പി.കെ. ലക്ഷമണൻ, സി.കെ.സദാനന്ദൻ , പ്രേമാനന്ദൻ, സുനിൽകുമാർ, സൗദാമിനി നാരായണൻ, എം.സുകുമാരൻ , അയ്യപ്പൻ, ദാമോദരൻ , ബാലകൃഷ്ണൻ , സജീവൻ , കെ വി രാജൻ , രാഘവൻ,, വിശ്വൻ , രഘു,, രാഘവൻ , കൃഷ്ണാബായ്, സുധാഭ , പ്രിയ,ടി വി രാഘവൻ പ്രസംഗിച്ചു.

തിയ്യ മഹാസഭാ കാസർകോട് ജില്ലാ ഭാരവാഹികൾ :
പ്രസിഡന്റ് : പി സി വിശ്വംഭരൻ പണിക്കർ
വൈസ് പ്രസിഡന്റ്മാർ :
കെ വി രാജൻ ബീരിച്ചേരി, രാഘവൻ പൈവളിക, രാഘവൻ പുത്തിഗെ.
ജനറൽ സെക്രട്ടറി:
കെ വി പ്രസാദ് നീലേശ്വരം,
സെക്രട്ടറിമാർ:
പി ടി ഹരിഹരൻ പിലിക്കോട്, വിശ്വൻ എളേരി, ആഗ്നേഷ് കളരി.
ട്രഷറര്‍:
ടി വി രാഘവൻ തിമിരി.
ജില്ലാ ഓർഗനൈസർ : ദാമോദരൻ കൊമ്പത്ത്.
ജില്ലാ മീഡിയ കൺവീനർ രാജി കൊളവയൽ.
മഹിളാ തിയ്യ മഹാസഭാ ജില്ലാ ഭാരവാഹികൾ:
പ്രസിഡന്റ്: സുധാഭ ചെറുവത്തൂർ.
വൈസ് പ്രസിഡന്റ്‌മാർ:
കൃഷ്ണാബായ് പാലിച്ചോൻ, സുനിത വി ചന്തേര.
സെക്രട്ടറി: ടി വി ഷീബ നീലേശ്വരം.
ജോയിന്റ് സെക്രട്ടറി: അശ്വതി പൊന്നങ്ങള.
ട്രഷറര്‍: ലത സുരേഷൻ