തൗടുഗോളി ജമാഅത്ത് മുന്‍ പ്രസിഡന്റ് എസ്ബി അഹമ്മദ് പുത്തു ഹാജി അന്തരിച്ചു

മഞ്ചേശ്വരം: പൗരപ്രമുഖനും തൗടുഗോളി ജമാഅത്ത് മുന്‍പ്രസിഡന്റും
നിലവില്‍ വൈസ് പ്രസിഡന്റുമായ എസ്ബി അഹമ്മദ് പുത്തു ഹാജി (70) അന്തരിച്ചു. മത-സാമൂഹിക രംഗങ്ങളില്‍ സജീവമായിരുന്ന അഹമ്മദ് ഹാജി കര്‍ണാടക മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ ഫൈനാന്‍സ് സെക്രട്ടറിയും യുണിറ്റ് പ്രസിഡന്റുമാണ്. പരേതനായ ബാപ്പന്‍ കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്.
ഭാര്യ: ആസിയ. മക്കള്‍: താഹിറ, ശിഹാബ്, മിസ്രിയ. മരുമക്കള്‍: കെ എച്ച് ബാവ കെദുമ്പാടി, റസാഖ് ബഡാജെ, ജസീല മച്ചംപാടി. സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി പുത്തബ, അബ്ദുല്‍ റഹ്‌മാന്‍ പുത്തുഞ്ഞി, ആസിയമ്മ, അബ്ബാസ്, അബൂബക്കര്‍, ഖദീജ, അവ്വമ്മ, നബീസ, സാറമ്മ. തൗടുഗോളി ബദര്‍ ജുമാമസ്ജിദില്‍ ഖബറടക്കം നടന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നിയമസഭാ തെരഞ്ഞെടുപ്പ്: കൂടുതല്‍ നേതാക്കള്‍ കാസര്‍കോട്ടേക്ക്; രമേശ് ചെന്നിത്തലയും തേജസ്വി സൂര്യയും ശനിയാഴ്ച, തിരുവനന്തപുരം മേയര്‍ വി വി രാജേഷ് വെള്ളിയാഴ്ച വൈകിട്ട് കുമ്പളയില്‍

You cannot copy content of this page