കാസര്‍കോട്: ഡപ്യൂട്ടി തഹസില്‍ദാറായി സ്ഥാനക്കയറ്റം ലഭിച്ച ബംബ്രാണ വില്ലേജ് ഓഫീസര്‍ക്ക് കക്കളം കുന്ന്, ബംബ്രാണ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ യാത്രയയപ്പ് നല്‍കി. ആര്‍ക്കും പരാതിയില്ലാതെയാണ് കെ ഗണേഷ് ഷേണായി വില്ലേജ് ഓഫീസിലെ ജോലിയില്‍ നിന്ന് പടിയിറങ്ങുന്നത്. പ്രദേശത്തുള്ളവരുടെ പ്രിയ ഓഫീസറാണ് ഗണേഷ്. ജനങ്ങളോടൊപ്പം നിന്ന് ആത്മാര്‍ത്ഥതയോടെ സേവനം ചെയ്ത ഇദ്ദേഹത്തിന്റെ സേവനം മറ്റുള്ളവര്‍ക്കും മാതൃകയാണ്. യാത്രയയപ്പ് ചടങ്ങില്‍ എകെ ആരിഫ്, എംപി ഖാലിദ്, പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ, റഹ്‌മാന്‍, നസീമ ഖാലിദ്, അബ്ദുല്ല പട്ട, അബ്ദുല്‍ റഹ്‌മാന്‍ ബത്തേരി, കെവി യൂസുഫ്, അബ്ദുല്‍ റഹ്‌മാന്‍ റേടോ, സിദ്ദീഖ് ഐന്‍ജി, നിസാര്‍ മുകര്‍ സംബന്ധിച്ചു.
