കാസര്‍കോട്: ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ കാസര്‍കോടും പരിശോധന നടത്തി. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ റെയില്‍വേ പൊലീസും ആര്‍പിഎഫും സംയുക്തമായി പരിശോധനയില്‍ പങ്കെടുത്തു. നിസാമുദ്ദീനില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ മംഗളൂരു ജംഗ്ഷനില്‍ നിന്ന് കാസര്‍കോട് വരെ പരിശോധന ആരംഭിച്ചു. 500 ഓളം നിരോധിത പുകയില ഉല്‍പ്പന്ന പാക്കറ്റുകള്‍ കണ്ടെടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
