കാസര്‍കോട്: തെക്കില്‍ പഴയ പാലത്തില്‍ ആർച്ച് ബീം തകര്‍ന്നതിനെ തുടര്‍ന്ന് ചട്ടഞ്ചാല്‍-ചെര്‍ക്കള ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അറ്റകുറ്റപ്പണികള്‍ക്കായി ഗതാഗതം നിര്‍ത്തിവച്ചു. കാസര്‍കോട്ടേക്കും തിരിച്ചുമുള്ള ബസ്സുകളും ലോറികളും ചട്ടഞ്ചാലില്‍നിന്നും ദേളി റോഡിലൂടെ ചന്ദ്രഗിരി സംസ്ഥാനപാതയിലേക്ക് വഴിതിരിച്ചുവിട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് പഴയ പാലത്തിലെ തകര്‍ന്ന ആർച്ച് ബീം നന്നാക്കാനുള്ള പ്രവര്‍ത്തി ആരംഭിച്ചത്. പ്രവര്‍ത്തിപൂര്‍ത്തിയായാല്‍ ഗതാഗതം പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ബേവിഞ്ച വഴിയുള്ള ഗതാഗതം രണ്ടാഴ്ച മുമ്പാണ് പുനസ്ഥാപിച്ചത്.
