കാസർകോട്: ബ്ലോക്ക് ട്രൈബൽ ഹെൽത്ത് നഴ്സ് തോടിന് സമീപം കുഴഞ്ഞുവീണു മരിച്ചു. വെസ്റ്റ് എളേരി മുടന്തേന്‍പാറയിലെ മാണിക്കന്റെയും ലക്ഷ്മിയുടെയും മകള്‍ ബിന്ദു(49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം
വീടിന് സമീപത്തെ തോട്ടില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇവരെ ഉടന്‍തന്നെ മാലോം വീ കെയര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. നര്‍ക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയാണ്. ഭര്‍ത്താവ്: സാജന്‍. മക്കള്‍: തീര്‍ത്ഥ, തൃഷ്ണ.
