പെണ്‍കുട്ടികള്‍ക്കിടയിലെ ആത്മഹത്യാ പ്രവണത ആശങ്ക ഉളവാക്കുന്നു; വനിതാ കമ്മീഷന്‍

കാസര്‍കോട്: സമൂഹത്തില്‍ അടുത്ത കാലത്തായി പെണ്‍കുട്ടികള്‍ക്കിടയില്‍ കണ്ടുവരുന്ന ആത്മഹത്യാ പ്രവണത ആശങ്ക ഉളവാക്കുന്നതും ഭയപ്പെടുത്തുന്നുമാണെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ. കാസര്‍കോട് ജില്ലയില്‍ കേരളവനിതാ കമ്മീഷന്‍ നടത്തിയ സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. കുടുംബാന്തരീക്ഷത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് നല്ല പിന്തുണ ലഭിക്കേണ്ടതുണ്ട്. ചെറിയ പ്രശ്നങ്ങളില്‍ പോലും കുടുംബത്തിനകത്ത് തെറ്റായ രീതിയില്‍ ഇടപെടുന്ന രീതിയും അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന കമ്മീഷന്‍ സിറ്റിങ്ങില്‍ ഗാര്‍ഹിക പീഡനം, സ്വത്ത് തര്‍ക്കം, കുടുംബത്തിലെ സ്വര്‍ണ്ണം, ഭൂമി ഇടപാടുകള്‍ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ എന്നിവയാണ് കമ്മീഷന് മുന്നിലെത്തിയത്.
സിറ്റിങ്ങില്‍ ആകെ 52 പരാതികള്‍ പരിഗണിച്ചു. ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതി ജാഗ്രതാ സമിതിക്ക് വിട്ടു. 42 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. സിറ്റിങ്ങില്‍ വുമണ്‍സെല്‍ എസ്.ഐ എം.വി ശരണ്യ, വുമണ്‍സെല്‍ എ.എസ്.ഐ എ.എം ശാരദ, ഫാമിലി കൗണ്‍സിലര്‍ രമ്യമോള്‍, ജില്ലാ ജാഗ്രതാസമിതി കൗണ്‍സിലര്‍ പി. സുകുമാരി, ഐ.സി.ഡി.എസ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അമല മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page