കാസര്‍കോട്: തീയ്യ മഹാസഭയുടെ കാസര്‍കോട് ജില്ലാ സമ്മേളനം ‘ആരൂഢം-2025’ ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഉദയഗിരി ശ്രീഹരി ഓഡിറ്റോറിയത്തില്‍( ആശാലത നഗര്‍ ) നടക്കും. രാവിലെ 10 മണിക്ക് ദീപപ്രോജ്വലനം.
സംഘാടക സമിതി കണ്‍വീനര്‍ ഗണേഷ് മാവിനക്കട്ട സ്വാഗതം പറയും. ജില്ലാ സമ്മേളനം എഴുത്തുകാരന്‍ പത്മശ്രീ ബാലന്‍ പൂതേരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് പി സി വിശ്വംഭരന്‍ പണിക്കര്‍ അധ്യക്ഷത വഹിക്കും. ഉത്തര കേരള തിയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി. രാജന്‍ പെരിയ മുഖ്യാതിഥിയാകും. സംഘാടക സമിതി ചെയര്‍മാന്‍ എന്‍. സതീഷ് ആമുഖ പ്രഭാഷണം നടത്തും.
തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡണ്ട് ഗണേഷ് ബി അരമങ്ങാനം മുഖ്യപ്രഭാഷണം നടത്തും. പ്രഥമ ആദി ദിവ്യന്‍ പുരസ്‌കാരം ഡോ. കെ മുകുന്ദയ്ക്ക് സമ്മാനിക്കും. മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ ഗോപാലകൃഷ്ണന്‍, പുത്തിഗെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയന്തി പൊന്നങ്ങള, മധൂര്‍ പഞ്ചായത്ത് വാര്‍ഡ് അംഗം സ്മിത സുധാകരന്‍, പ്രഭാകരന്‍ പഞ്ചമി, ശ്രീധര എന്‍ ഏത്തടുക്ക, പി കെ ലക്ഷ്മണന്‍ സംസാരിക്കും. ടി.എം.എസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി പ്രസാദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി പി.ടി ഹരിഹരന്‍ പ്രമേയാവതരണം നടത്തും. ട്രഷറര്‍ ടി.വി രാഘവന്‍ തിമിരി നന്ദി പറയും.
