കുമ്പള: വൈദ്യുതി അപകടങ്ങള്‍ അടിക്കടി വിവാദമായിക്കൊണ്ടിരിക്കെ കുമ്പളയില്‍ അധികൃതര്‍ കാട്ടുവള്ളി വൈദ്യുതി പോസ്റ്റില്‍ പടര്‍ത്തുന്നു. കുമ്പള പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ചെപ്പിനടുക്ക അംഗന്‍വാടിക്കടുത്തുള്ള വൈദ്യുതി പോസ്റ്റിലാണ് കാട്ടുവള്ളി പടര്‍ത്തുന്നത്.
അംഗന്‍വാടിയിലെ 25വോളം കുട്ടികള്‍ ദിവസംതോറും വളര്‍ന്നു വൈദ്യുതി പോസ്റ്റില്‍ മുകളിലെത്തി വൈദ്യുതി കമ്പിയിലേക്കു പടര്‍ന്നു കയറുന്ന കാട്ടുവള്ളികള്‍ കണ്ട് അതിശയിക്കുന്നു. പടര്‍ന്നു കയറാന്‍ ഇടം കൊടുത്താല്‍ ഏതുവള്ളിയും, കാട്ടുവള്ളിയും ഇത്തരം അത്ഭുതം കാണിക്കുമല്ലേയെന്നു നിഷ്‌ക്കളങ്കരായ കുട്ടികള്‍ പരസ്പരം ചോദിക്കുന്നു. കാട്ടു ചെടിയുടെ ചുവടിലും അവര്‍ക്കെത്താവുന്ന ഉയരത്തിലും ചിലരെങ്കിലും അതിനെ പരിലാളിക്കുന്നുണ്ടെന്നും പറയുന്നുണ്ട്.
മഴക്കാലത്ത് അതില്‍ സ്പര്‍ശിക്കുന്ന കുട്ടികള്‍ക്ക് ഷോക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്നു നാട്ടുകാര്‍ വൈദ്യുതിയുടെ ആസ്ഥാന മേധാവികളെ അറിയിക്കുന്നുണ്ടെന്നു പറയുന്നു. കുട്ടികള്‍ മാത്രമല്ല, നാട്ടുകാരും സഞ്ചരിക്കുന്ന വഴി അരികിലാണ് അപകടകരമായി പോസ്റ്റുതലയുയര്‍ത്തി നില്‍ക്കുന്നത്.
വൈദ്യുതിക്കാര്‍ക്കു മാത്രമല്ല, പഞ്ചായത്തുകാര്‍ക്കോ, നാട്ടുകാര്‍ക്കോ അപകട ഭീഷണി ഉണ്ടാക്കുന്ന കാട്ടുചെടിയുടെ ചുവടു വെട്ടിമാറ്റാവുന്നതേയുള്ളൂ. പക്ഷേ, അവര്‍ അപകടം ചൂണ്ടിക്കാണിക്കാന്‍ ഉഷാറായി നില്‍ക്കുന്നു. മാത്രമല്ല, വൈദ്യുതി വകുപ്പില്‍ത്തന്നെ കാട്ടുവള്ളികള്‍ കൂടുകെട്ടുന്നതു ബന്ധപ്പെട്ടവരും നോക്കിയിരിക്കുകയാണെന്നും സംസാരമുണ്ട്. സംസാരിക്കുന്നതിനു വലിയ ശാരീരിക അധ്വാനവും ചെലവുമൊന്നും ആവശ്യമില്ലല്ലോ.
