കാസര്‍കോട്: നാഷണല്‍ ഹൈവേ അതോറിറ്റി കാസര്‍കോട്ട് യാത്രക്കാരെ വഴി തെറ്റിക്കുന്നു.
നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പേരുവച്ചു ഹൈവേയിലെ ജംഗ്ഷനുകളില്‍ സ്ഥാപിച്ച സ്ഥലനാമ ബോഡുകളാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്. കാസര്‍കോട് ഭാഗത്തെ അണങ്കൂരില്‍ റോഡിന്റെ ഒരു ഭാഗത്ത് നേരത്തെ സ്ഥാപിച്ച ബോഡില്‍ അണങ്കൂര്‍ എന്നത് അനഗൂര്‍ എന്നാക്കിയിരുന്നു. ഇക്കാര്യം കരാര്‍ കമ്പനിയെയും മറ്റും പലരും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നതാണ്. അതിനു ശേഷം റോഡിന്റെ മറുഭാഗത്തെ ഓട്ടോ സ്റ്റാന്റിനോടു ചേര്‍ന്നു സ്ഥാപിച്ച ബോഡിലും അണങ്കൂറിനെ അനഗൂര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്യസ്ഥലങ്ങളില്‍ നിന്ന് അണങ്കൂറില്‍ വരുന്നവര്‍ ആ സ്ഥലം എവിടെയാണെന്ന് തിരയേണ്ടതെന്നു നാട്ടുകാര്‍ ആരായുന്നുണ്ട്. അത്തരമൊരു സ്ഥലം കൂടി കണ്ടെത്തി ബോഡ് സ്ഥാപിച്ചിരുന്നെങ്കില്‍ വഴി തെറ്റാതിരിക്കാന്‍ ഉപകരിക്കുമായിരുന്നെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
