കാസര്‍കോട്: പതിനാറുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. സിനാന്‍ എന്നയാളെയാണ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തതെന്ന് കുമ്പള പൊലീസ് അറിയിച്ചു. 2022 മുതല്‍ 23വരെ വിവിധ ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന സംഭവം പുറത്തായത്.
