കാസര്‍കോട്: നീര്‍ച്ചാലില്‍ ഭൂമിയും വീടുമില്ലാത്ത 50ല്‍പ്പരം കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കിയ സ്ഥലവും റോഡും വീടും കൈയേറാനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ടു ഏണിയാര്‍പ്പ് ലൈഫ് ഹൗസ് വില്ല കുടുംബ കൂട്ടായ്മ ബേള വില്ലേജ് ഓഫീസ് മാര്‍ച്ച് നടത്തി.
സര്‍ക്കാര്‍ നല്‍കിയ സ്ഥലവും റോഡും വീടും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പഞ്ചായത്തു പ്രസിഡന്റ് ഡി സുബ്ബണ്ണ ആള്‍വ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് ആധ്യക്ഷം വഹിച്ചു. കണ്‍വീനര്‍ സീനത്ത്, സുബൈര്‍ ബാപ്പാലിപ്പനം, പ്രകാശ് അമ്മണ്ണായ, സയ്യദ് സൈനുല്‍ ആബിദ്, കെ ശാരദ, അബ്ദുല്‍ ഖാദര്‍, ഉദയ തല്‍പ്പനാജെ, എം എസ് യോഗീഷ് പ്രസംഗിച്ചു.
സര്‍വ്വെയുടെ മറവില്‍ റവന്യു അധികാരികളെ കൂട്ടുപിടിച്ചു പ്രമാണിമാര്‍ നടത്തുന്ന കൈയേറ്റ ശ്രമത്തെ കണ്ണും കെട്ടിയിരിക്കാന്‍ കഴിയില്ലെന്നു പ്രതിഷേധം മുന്നറിയിച്ചു.
