കണ്ണൂര്‍: 2011ല്‍ എറണാകുളം -ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നു സൗമ്യ എന്ന യുവതിയെ തള്ളിയിട്ടു ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവു ശിക്ഷക്കു വിധിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്നതിനിടയില്‍ ഇന്നു പുലര്‍ച്ചെ ജയില്‍ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ പുലരും മുമ്പു ജയിലധികൃതരും പൊലീസും ചേര്‍ന്നു പിടിച്ചു.
ജയില്‍ചാടിയ ശേഷം കണ്ണൂരിലെ തന്നെ തളാപ്പിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ ഒളിച്ചിരുന്ന ഇയാളെ പൊലീസ് കണ്ടു പിടിച്ചതോടെ വീട്ടില്‍ നിന്നു ഓടിയിറങ്ങി വീട്ടു കിണറ്റില്‍ ചാടുകയായിരുന്നു. ഒറ്റക്കയ്യനും കൊടും കുറ്റവാളിയുമായ ഗോവിന്ദച്ചാമിയെ പൊലീസും അഗ്നിശമന വിഭാഗവും ചേര്‍ന്നു പുലര്‍ച്ചെ പിടികൂടി. പൊലീസിനു തന്നെ ഭീഷണിയായ കൊടും കുറ്റവാളിക്ക് അതീവ സുരക്ഷിതത്വത്തിലേര്‍പ്പെടുത്തിയിരിക്കുകയാണ്.
