കാസര്‍കോട്: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ടെത്താന്‍ മംഗ്‌ളൂരുവിലും തെരച്ചില്‍. പ്രതി അന്യ സംസ്ഥാന ലോറിയില്‍ കയറി കാസര്‍കോട് വഴി കര്‍ണ്ണാടകയിലേയ്ക്ക് രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി. ജയിലില്‍ നിന്നു പുറത്തിറങ്ങിയ ചാമി ഏതെങ്കിലും ലോറിയില്‍ കയറി രക്ഷപ്പെടാനുള്ള സാധ്യതയ്ക്കാണ് പൊലീസ് മുന്‍തൂക്കം നല്‍കുന്നത്. അതിര്‍ത്തി കടന്നുപോയ വാഹനങ്ങളുടെ വിവരം ശേഖരിച്ചു വരികയാണ് പൊലീസ്. കേരള പൊലീസ് ആവശ്യപ്പെട്ടതു പ്രകാരം കര്‍ണ്ണാടക പൊലീസ് മംഗ്‌ളൂരുവില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
