കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. സീതാംഗോളി, ദര്‍ബത്തടുക്കയിലെ മുഹമ്മദ് ഹനീഫ (40) യെയാണ് കുമ്പള എസ് ഐ പ്രദീപ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ കിന്‍ഫ്ര – കണ്ണൂര്‍ റോഡില്‍ തൊടയാറില്‍ വച്ച് സ്‌ക്കൂട്ടര്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് 140 ഗ്രാം കഞ്ചാവ് കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു.
