പുത്തൂര്‍: ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 2021 ലെ ക്രിമിനല്‍ കേസില്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ വാറണ്ട് പ്രതിയായ മഞ്ചേശ്വരം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
34 കാരനായ യതിരാജ് ആണ് അറസ്റ്റിലായത്. കോടതി ഏഴ് വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടും 2022 മുതല്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു ഇയാള്‍. കോടതി ഉത്തരവ് ലംഘിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്ന് ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനില്‍ സെക്ഷന്‍ 269 ബിഎന്‍എസ് 2023 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. പുത്തൂര്‍ സിറ്റി, ബണ്ട്വാള്‍ സിറ്റി, വേണൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ വാഹന മോഷണ കേസുകളില്‍ പ്രതിയാണ് യുവാവ്. കൊണാജെ, കാവൂര്‍, വിട്‌ള പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒടുവില്‍ പൊലീസ് ഇയാളെ മഞ്ചേശ്വരത്തുനിന്നും പിടികൂടി കോടതിയില്‍ ഹാജരാക്കി.
