മഞ്ചേശ്വരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബസ് സ്റ്റോപ്പില്‍വച്ചു പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ പിടിച്ചു നിറുത്തി മുഖത്തടിച്ചതായി പരാതി.
മംഗല്‍പാടി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് അതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ തടഞ്ഞു നിറുത്തി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ടു നയാബസാറിലെ ബസ് സ്റ്റോപ്പിലെത്തിയപ്പോഴായിരുന്നു മര്‍ദ്ദനമെന്നു മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിനി മഞ്ചേശ്വരം പൊലീസില്‍ പരാതിപ്പെട്ടു.
മുഖത്ത് അടക്കി അടിച്ച് വേഗം പൊയ്‌ക്കോ എന്നു ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്‌തെന്നു പരാതിയില്‍ പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണമാരംഭിച്ചിട്ടുണ്ട്.
