കാസര്‍കോട്: ഒളയം ഉസ്താദ്, ഹാജി അസൈനാര്‍ മുസ്ലിയാര്‍(54) ഹൃദയാഘാതം മൂലം മരിച്ചു. ബുധനാഴ്ച പുലര്‍ച്ചേ നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ കുമ്പളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം ബത്തേരിയിലാണ് താമസം. മുനീറുല്‍ ഇസ്ലാം മദ്‌റസയിലെ അധ്യാപകനാണ്. ആത്മീയ ചികില്‍സകനായിരുന്നു. ദിവസവും നിരവധി പേര്‍ ചികില്‍സയ്ക്കായി ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തുമായിരുന്നു. ഖബറടക്കം ഉച്ചയ്ക്ക് കുമ്പള ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കും. സുഹറയാണ് ഭാര്യ. മക്കള്‍: സല്‍മാന്‍ വാഫി, മുഹമ്മദ് ലിവായുദ്ദീന്‍, സക് വാന്‍ റാസി(ഇമമി), മൊഹ്യുദ്ദീന്‍ ഷാക്കിര്‍, ഖദീജത്ത് കുബ്‌റ, ആയിഷത്ത് ഫായിസ, ബല്‍കീസത്ത് തഹ്‌സീന, സൈനബത്ത് തസ്‌റീയ, ഇബ്രാഹിംആഷിര്‍. മരുമക്കള്‍: ഫൈസല്‍ കൊല്ലമ്പാടി, അസീസ് തളങ്കര, ഇബ്രാഹിം ഖലീല്‍ അഷാഫി. സഹോദരങ്ങള്‍: മുഹമ്മദ് ഹാജി, അബ്ബാസ് നെഹിമി, അബൂബക്കര്‍ സിദ്ധിഖ്, ഇബ്രാഹിം ഖലീല്‍, ആയിശ.
