പരിയാരം: വീട്ടില്‍ ഉറങ്ങുകയായിരുന്ന മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു.
പന്നിയൂര്‍ മഴൂര്‍ മാലിക്കിന്റകത്ത് അബ്ദുല്‍ നാസര്‍ മുഹമ്മദി(55)നെയാണ് പരിയാരം സിഐ രാജീവന്‍ വലിയവളപ്പില്‍ പിടികൂടിയത്. 2023 ഏപ്രില്‍ 19നു പുലര്‍ച്ചെയാണ് 18കാരനായ മകന്‍ ഷിയാസിനെ പിതാവ് ആക്രമിച്ചത്. കിടപ്പുമുറിയാല്‍ കത്തിയുമായെത്തിയ അബ്ദുല്‍ നാസര്‍ മുഹമ്മദ് മകന്റെ ഇരുകാലിലും ഇടതു കൈക്കും വയറിലും വെട്ടുകയായിരുന്നു. വെട്ടേറ്റ് കാല്‍മുട്ടിലെ എല്ലു പൊട്ടിയിരുന്നു. ഫെബ്രവരി ഒന്നിന് അബ്ദുല്‍ നാസര്‍ മുഹമ്മദിനെ മകന്‍ ഷിയാസ് മര്‍ദ്ദിച്ചിരുന്നു. ജനുവരി മാസത്തെ വൈദ്യുതി ബില്ല് അടക്കാത്തതിനാണ് മകന്‍ പിതാവിനെ കയ്യേറ്റം ചെയ്തതെന്നു പറയുന്നു. ഈ വൈരാഗ്യത്തിലാണ് മകനെ അക്രമിച്ചത്. അക്രമത്തിനു ശേഷം നാടുവിട്ട നാസര്‍ മുഹമ്മദ് ഗള്‍ഫിലേക്ക് പോവുകയായിരുന്നു. അടുത്തിടെ നാട്ടില്‍ തിരിച്ചെത്തിയ അബ്ദുല്‍ നാസര്‍ മുഹമ്മദ് മഴൂരില്‍ ഉണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് പൊലീസ് അവിടെയെത്തി ഇയാളെ പിടികൂടിയത്. എഎസ്ഐ അരുണ്‍, സിപിഒ സതീഷ്, ഡ്രൈവര്‍ മഹേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
