കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പുഴയില്‍ യുവതി കുഞ്ഞുമായി ചാടിയ സംഭവത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെമ്പല്ലിക്കുണ്ട് പാലത്തിന്റെ താഴെ നിന്നാണ് ഋഷിപ്പ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. കുട്ടിയുടെ മാതാവ് റീമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഭർതൃ വീട്ടിലെ മാനസിക പീഡനത്തിൽ മനംനൊന്താണ് ആത്മഹത്യ എന്നായിരുന്നു റീമയുടെ കുടുംബത്തിന്റെ ആരോപണം. കേസിൽ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ശനിയാഴ്ച്ച അർധരാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്. എന്നിട്ടും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്കൂട്ടറിലാണ് റീമ മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തിൽ എത്തിയത്. തുടർന്ന് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. ഒരാഴ്ച്ച മുമ്പ് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തിയ ഭര്‍ത്താവ് കുട്ടിയെ തിരികെ വേണമെന്ന് സമ്മര്‍ദ്ദം ചെലുത്തി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റീമയുടെ ബന്ധുക്കളുടെ ആരോപണം.
